മഹാകുംഭമേള; ദേശീയ നേതാക്കളെ സന്ദർശിച്ച്, ക്ഷണക്കത്ത് കൈമാറി യോ​ഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകുംഭമേള; ദേശീയ നേതാക്കളെ സന്ദർശിച്ച്, ക്ഷണക്കത്ത് കൈമാറി യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 06:39 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി ദേശീയ നേതാക്കളെ ക്ഷണിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഡൽഹിയിലെത്തിയ യോ​ഗി ആദിത്യനാഥ്, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് തുടങ്ങിയ നേതാക്കളെ സന്ദർശിച്ച്, ക്ഷണക്കത്ത് കൈമാറി. കുംഭമേളയ്‌ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങളെ കുറിച്ച് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു.

മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, മിസോറാം ഗവർണർ വി കെ സിംഗ് എന്നിവരെയും യോ​ഗി ആദിത്യനാഥ് സന്ദർശിച്ച് ക്ഷണക്കത്ത് കൈമാറി. ഉത്തർപ്രദേശ് ഭവനിൽ വച്ചാണ് മിസോറാം ഗവർണർ വി കെ സിം​ഗുമായി യോ​ഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയത്. മഹാകുംഭ മേളയുടെ ലോഗോ, കലശം എന്നിവയുൾപ്പെടെയുള്ള ഉപഹാരങ്ങളും അദ്ദേഹം സമ്മാനിച്ചു.

ജനുവരി 13-നാണ് മഹാകുംഭമേള ആരംഭിക്കുന്നത്. ഫെബ്രുവരി 26-ന് അവസാനിക്കും. കുംഭമേളയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ അനസാനഘട്ടത്തിലാണ്. പ്രയാഗ്‌രാജിൽ എത്തുന്ന തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും വേണ്ടി എല്ലാവിധ ഒരുക്കങ്ങളും പുരോ​ഗമിക്കുകയാണെന്ന് ടൂറിസം വകുപ്പ് അറിയിച്ചു.

ജനുവരി ആദ്യവാരം കാളിഘട്ടിലെ യമുന നദിയിൽ നടക്കുന്ന മ്യൂസിക്കൽ ഫൗണ്ടൻ ലേസർ ഷോ പ്രയാഗ്‌രാജ് സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് പ്രത്യേക അനുഭവം നൽകും. 2,000 ലൈറ്റിം​ഗ് ഡ്രോൺ പ്രദർശനവും മഹാകുംഭമേളയിൽ പ്രധാന സവിശേഷതയായിരിക്കും. വിനോദസഞ്ചാരികൾക്ക് മികച്ച താമസസൗകര്യം ഒരുക്കുന്ന ടെന്റ് സിറ്റിയുടെ ഒരുക്കങ്ങളും നടന്നുവരികയാണ്.

Tags: Yogi AdityanathBJP leadersMaha Kumbh Mela 2025
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies