പുടിന്റെ മാപ്പ് ഏറ്റില്ല!! വിമാനം തകർന്നത് റഷ്യയുടെ വെടിയേറ്റെന്ന് അസർബൈജാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുടിന്റെ മാപ്പ് ഏറ്റില്ല!! വിമാനം തകർന്നത് റഷ്യയുടെ വെടിയേറ്റെന്ന് അസർബൈജാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2024, 06:15 pm IST
FacebookTwitterWhatsAppTelegram

ബാകു: ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ ക്ഷമാപണത്തിൽ ഒതുക്കിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി അസർബൈജാൻ. റഷ്യയുടെ വെടിയേറ്റാണ് അസർബൈജാൻ എയർലൈൻസ് വിമാനം കസാക്കിസ്ഥാനിൽ നിലംപൊത്തിയതെന്ന് പ്രസിഡന്റ് ഇൽഹാം ആലിയേവ് പ്രതികരിച്ചു.

കസാക്കിസ്ഥാനിലെ അക്തൗ വിമാനത്താവളത്തിന് സമീപം വിമാനം കുത്തനെ വീണ് പൊട്ടിത്തെറിച്ച സംഭവത്തിൽ 38 പേർ കൊല്ലപ്പെട്ടിരുന്നു. ബാകുവിൽ നിന്ന് റഷ്യയിലേക്ക് പോയ അസർബൈജാൻ എയർലൈൻസിന്റെ വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. റഷ്യയുടെ വെടിയേറ്റ് തകരാറിലായ വിമാനം നിലംപൊത്തുകയാണ് ചെയ്തതെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവ് അർത്ഥശങ്കയ്‌ക്ക് ഇടയില്ലാതെ പറഞ്ഞു.

വിമാനം തകർന്നതുമായി ബന്ധപ്പെട്ട സത്യങ്ങൾ മറച്ചുവെക്കാൻ റഷ്യയിലെ “ചിലർ” ശ്രമിക്കുന്നുണ്ട്. തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരണങ്ങൾ അവർ പ്രചരിപ്പിക്കുന്നതിൽ അതീവ ഖേദമുണ്ടെന്നും ആലിയേവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു വിമാനദുരന്തത്തിൽ ക്ഷമ ചോദിച്ച് പുടിൻ രംഗത്തെത്തിയത്. യുക്രെയ്നിൽ നിന്നുള്ള ഡ്രോൺ ആക്രമണം തടയാൻ ശ്രമിക്കുന്നതിന്റെ ഭാ​ഗമായി റഷ്യയുടെ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും ഇതുകാരണമാണ് റഷ്യയിലേക്ക് വന്നുകൊണ്ടിരുന്ന അസർബൈജാൻ വിമാനത്തിന് വഴിതിരിച്ച് വിടേണ്ടി വന്നതെന്നുമായിരുന്നു ക്രിമിലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. അസർബൈജാൻ പ്രസിഡന്റിനോട് ഖേദം പ്രകടിപ്പിക്കുന്നതായിരുന്നു പുടിന്റെ പ്രസ്താവന.

എന്നാൽ റഷ്യയുടെ ആക്രമണത്തിലാണ് അസർബൈജാൻ വിമാനത്തിന് തകരാർ സംഭവിച്ചതെന്ന കാര്യം അം​ഗീകരിക്കാൻ റഷ്യൻ ഭരണകൂടം തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അസർബൈജാൻ അതൃപ്തി വ്യക്തമാക്കിയത്.

Tags: AzerbaijanKazakhstan Plane CrashAzerbaijan AirlinesIlham AliyevRussiaPresident
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies