ഏകദിന പരമ്പരയിൽ കോലിയും രോഹിതും ബുമ്രയുമില്ല; ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിന് നറുക്ക് വീണേക്കും

Published by
Janam Web Desk

ടെസ്റ്റിൽ പതറുന്ന നായകൻ രോഹിത് ശർമയും വിരാട് കോലിയും ഇം​ഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിച്ചേക്കില്ല. ഇവരെക്കൂടാതെ ജസ്പ്രീത് ബുമ്രയും പരമ്പരയിൽ നിന്ന് മാറി നിൽക്കും. താരത്തെ വർക്ക് ലോഡ് മാനേജ് ചെയ്യുന്നതിന്റെ ഭാ​ഗമായാണ് മാറ്റിനിർത്തുന്നതെന്നാണ് സൂചന. കോലിയുടെയും രോഹിത്തിന്റെയും കാര്യത്തിൽ ടീം മാനേജ്മെന്റ് നൽകുന്ന വിശദീകരണവും ഇതുതന്നെയാണെങ്കിലും ഇവരെ മാറ്റിനിർത്തുന്നതെന്നാണ് സൂചന. രോഹിത്തും വിരാടും ടി20യിൽ നിന്ന് വിരമിച്ചിരുന്നു.

അഞ്ച് മത്സരമുള്ള ടി20 പരമ്പരയും മൂന്ന് മത്സരം വീതമുള്ള ഏകദിന പരമ്പരയുമാണ് ഇം​ഗ്ലണ്ട് ഇന്ത്യയിൽ കളിക്കുന്നത്. ജനുവരി 22-നാകും ടി20 പരമ്പര തുടങ്ങുക. ഫെബ്രുവരി ആറിന് ഏകദിന പരമ്പരയും ആരംഭിക്കും. ചാമ്പ്യൻസ് ട്രോഫി വരുന്ന പശ്ചാത്തലത്തിലാണ് മൂവർക്കും വിശ്രമം നൽകുന്നതെന്നാണ് ഔദ്യോ​ഗിക വിശദീകരണം.

ഫെബ്രുവരി 19നാണ് ചാമ്പ്യൻസ് ട്രോഫി തുടങ്ങുന്നത്. അതേസമയം ടി20 യിൽ സ്ഥിര സാന്നിദ്ധ്യമാകുന്ന സഞ്ജു സാംസൺ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയാൽ ഏകദിന പരമ്പരയിലേക്കും ചാമ്പ്യൻസ് ട്രോഫിയിലേക്കും പരി​ഗണിക്കാന സാധ്യതയുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 

Share
Leave a Comment