സനാതന ധർമ്മ വിരുദ്ധ നിലപാടിനൊപ്പം ഗുരുദേവനെ കൂട്ടികെട്ടാൻ ശ്രമിക്കുന്നു; പിണറായി വിജയന്റെ നിലപാട് ഗുരുനിന്ദയെന്ന് ആർ.വി. ബാബു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സനാതന ധർമ്മ വിരുദ്ധ നിലപാടിനൊപ്പം ഗുരുദേവനെ കൂട്ടികെട്ടാൻ ശ്രമിക്കുന്നു; പിണറായി വിജയന്റെ നിലപാട് ഗുരുനിന്ദയെന്ന് ആർ.വി. ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2024, 06:17 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ശ്രീനാരായാണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു. സനാതന ധർമ്മത്തിൽ ഇല്ലാത്ത ഒന്നും തന്നെ ഗുരുദേവൻ പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല. ഗുരുദേവന്റെ ഒരു വാക്കെങ്കിലും ഇതിന് തെളിവായി പിണറായി വിജയൻ ഹാജരാക്കണമെന്നും മുഖ്യമന്ത്രിക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ സനാതന ധർമ്മ വിരുദ്ധ നിലപാടിനൊപ്പം ഗുരുദേവനെ കൂട്ടികെട്ടാൻ ശ്രമിക്കുന്നത് തികഞ്ഞ ഗുരുനിന്ദയാണ്. സനാതന ധർമ്മത്തെ ഡെങ്കി, കൊറോണ എന്ന് വിശേഷിപ്പിച്ച ഡിഎംകെ നേതാവിന്റെ അതേ പുഴുത്തുനാറിയ ചിന്തയോടൊപ്പമാണ് പിണറായി വിജയനും നിലകൊള്ളുന്നത്.

അപരമത വിദ്വേഷം തിരുത്താനാവാത്ത മതവിശ്വാസമായി കൊണ്ടു നടക്കുന്നവരുടെ വേദിയിൽ ഒരുളുപ്പുമില്ലാതെ അതിനെ ന്യായീകരിക്കുന്ന പിണറായി വിജയൻ ഗുരുദേവനെ അവഹേളിക്കാൻ ശിവഗിരി തീർഥാടന വേദി തന്നെ തിരഞ്ഞെടുത്തത് ബോധപൂർവ്വം തന്നെയാണ്. ഇങ്ങനെ ഗുരുദേവനെ തങ്ങളുടെ രാഷ്‌ട്രീയ താൽപര്യത്തിന് വേണ്ടി വളച്ചൊടിക്കാൻ ശ്രമിക്കുന്നവർക്ക് ശിവഗിരി മഠത്തിന്റെ വേദി എന്തിന് അനുവദിക്കുന്നു എന്ന ചോദ്യം ഗുരുദേവ ഭക്തരുടെ മനസ്സിൽ ഉയരുക തന്നെ ചെയ്യും.

92 ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു പിണറായി വിജയന്റെ വിവാദ പരാമർശം. ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമാക്കി മാറ്റാൻ ശ്രമം നടക്കുന്നുവെന്ന് പറഞ്ഞായിരുന്നു പിണറായി വിജയന്റെ വാക്കുകൾ. എന്നാൽ ശ്രീനാരായണ ഗുരുദേവൻ ആരാധനാ മൂർത്തിയാണെന്നും അതിന്റെ പേരിൽ വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അതേ വേദിയിൽ മറുപടി നൽകി. സനാതന ധർമ്മമനുസരിച്ച് എന്തിലും ഏതിലും ദൈവമുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Tags: RV Babuപിണറായി വിജയൻഎസ്എൻഡിപി യോഗംവെള്ളാപ്പള്ളി നടേശൻആർ.വി ബാബുശ്രീനാരായാണ ഗുരു
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies