കാഠ്മണ്ഡു: ഇന്ത്യയും നേപ്പാളും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമായ സൂര്യ കിരണിന്റെ 18-ാമത് എഡിഷൻ ചൊവ്വാഴ്ച ആരംഭിച്ചു. ജനുവരി 13 വരെ നടക്കുന്ന അഭ്യാസം പടിഞ്ഞാറൻ നേപ്പാളിലെ ശിവാലിക് റേഞ്ചുകളിലെ സൽജണ്ടിയിലെ നേപ്പാൾ ആർമി ബാറ്റിൽ സ്കൂളിൽ നടക്കും.
11-ാം ഗൂർഖ റൈഫിൾസിൽ നിന്നുള്ള ഒരു ബറ്റാലിയന്റെ നേതൃത്വത്തിൽ 334 സൈനികർ അടങ്ങുന്ന ഇന്ത്യൻ കരസേനാ സംഘമാണ് ഇതിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ജംഗിൾ വാർഫെയർ, പർവതങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ഐക്യരാഷ്‌ട്രസഭയുടെ ചാർട്ടറിന് കീഴിലുള്ള മാനുഷിക സഹായവും ദുരന്ത നിവാരണവും എന്നിവയിൽ പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയാണ് അഭ്യാസത്തിന്റെ ലക്ഷ്യം.
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ നേപ്പാൾ സന്ദർശനത്തിനും നേപ്പാളി കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദലിന്റെ ഇന്ത്യാ സന്ദർശനത്തിനും പിന്നാലെയാണ് അഭ്യാസം.തീവ്രവാദ വിരുദ്ധ പ്രവർത്തന മേഖലകളിൽ പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയാണ് സംയുക്ത അഭ്യാസം ലക്ഷ്യമിടുന്നത്.