മണിപ്പൂർ ഇന്ന് അനുഭവിക്കുന്നത് കോൺ​ഗ്രസിന്റെ മുൻകാല പാപങ്ങളുടെ ഫലം; ഹൃദയത്തിന്റെ ഭാഷയിൽ ആത്മാർത്ഥമായാണ് ജനങ്ങളോട് സംസാരിച്ചത്: മണിപ്പൂർ മുഖ്യമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്പൂർ ഇന്ന് അനുഭവിക്കുന്നത് കോൺ​ഗ്രസിന്റെ മുൻകാല പാപങ്ങളുടെ ഫലം; ഹൃദയത്തിന്റെ ഭാഷയിൽ ആത്മാർത്ഥമായാണ് ജനങ്ങളോട് സംസാരിച്ചത്: മണിപ്പൂർ മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2025, 11:53 am IST
Facebook
Twitter
WhatsAppTelegram

ഇംഫാൽ:  കോൺ​ഗ്രസിനെതിരെ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിം​ഗ്. വംശീയ സംഘർഷത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം അദ്ദേഹം ഹൃദയത്തിന്റെ ഭാഷയിൽ മണിപ്പൂരിലെ ജനങ്ങളോട് ​ഖേ​​ദം പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയിൽ അദ്ദേ​ഹം നടത്തിയ ക്ഷമാപണം പക്ഷെ കോൺ​ഗ്രസ് രാഷ്‌ട്രീയ ആയുധമാക്കാനാണ് ശ്രമിച്ചത്. പിന്നാലെയാണ് അദ്ദേഹം കോ​ൺ​ഗ്രസിന്റെ പഴയകാലം ഓർമ്മപ്പെടുത്തി രം​ഗത്ത് വന്നത്.

പഴയ കോൺഗ്രസ് സർക്കാർ ചെയ്ത് കൂട്ടിയ പാപങ്ങളുടെ ഫലമായാണ് തന്റെ സംസ്ഥാനം ഇന്ന് പ്രക്ഷുബ്ധമായിരിക്കുന്നതെന്ന് ബീരേൻ സിം​ഗ് കുറ്റപ്പെടുത്തി. മണിപ്പൂരിലെ ബർമീസ് അഭയാർത്ഥികളുടെ അനധികൃത നുഴഞ്ഞുകയറ്റം നിയന്ത്രിക്കാതെ കയ്യുംകെട്ടിയിരിക്കുകയായികുന്നു കോൺ​ഗ്രസ്. പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് മ്യാൻമാറിലെ ഭീകരരുമായി സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ കരാർ ഒപ്പുവെച്ചത്. ഈ ചെയ്തികളുടെ ഫലം ജനങ്ങൾ ഇന്നും അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന കോൺ​ഗ്രസ് നേതാവ് ജയറാം രമേശിന്റെ വാക്കുകളിലെ പൊള്ളത്തരവും ബിരേൻ സിം​ഗ് തുറന്നുകാട്ടി. പ്രധാനമന്ത്രി മണിപ്പൂരിലെത്തി ജനങ്ങളോട് മാപ്പ് പറയണമെന്ന തരത്തിലായിരുന്നു ജയറാം രമേശിന്റെ പരാമർശം.

വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും രക്തരൂക്ഷിതമായ വംശീയ സംഘട്ടനങ്ങൾ നടന്നത് പി. വി നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. 1992 -97 നും ഇടയിൽ നാഗ-കുക്കി ഏറ്റുമുട്ടലിൽ 13,00 ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകൾ പലായനം ചെയ്യുകയും ചെയ്തു. ഇതിന്റെ പേരിൽ നരസിംഹ റാവു മണിപ്പൂരിൽ വന്ന് മാപ്പ് പറഞ്ഞിരുന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പിന്നാലെ 1997 കാലഘട്ടത്തിലുണ്ടായ കുക്കി- പെറ്റ് സംഘർഷത്തിൽ 350 ജീവനുകളാണ് നഷ്ടമായത്. അന്ന് ഐ. കെ ​ഗുജ്റാളായിരുന്നു പ്രധാനമന്ത്രി. അദ്ദേഹവും വന്ന് മാപ്പ് പറഞ്ഞതായും കേട്ടിട്ടില്ലെന്ന്  ബീരേൻ സിം​ഗ് പറഞ്ഞു.

സം​ഘർഷം മൂലം ഭവനരഹിതരായ- കുടിയൊഴിക്കപ്പെട്ട ജനതയോ‍ടുള്ള തന്റെ ക്ഷമാപണം ആത്മാർത്ഥമായിരുന്നുവെന്നും എന്നാൽ കോൺ​ഗ്രസ് അതിൽ രാഷ്‌ട്രീയം കലർത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: Congressmanipur
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies