തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 480 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 58,000 കടന്നു. കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി രേഖപ്പെടുത്തിയ വർദ്ധനവിനൊടുവിലാണ് പവൻ വില 58,000 കടന്നത്. നിലവിൽ ഒരു പവന് 58,080 രൂപയാണ് നിരക്ക്. ഗ്രാമിന്റെ വിപണി വില 7,260 രൂപയാണ്.
മൂന്നാഴ്ചകൾക്ക് ശേഷമാണ് ഈ നിരക്കിൽ വീണ്ടും സ്വർണമെത്തുന്നത്. ജനുവരി ഒന്ന് മുതൽ ടോപ് ഗിയറിലായിരുന്നു സ്വർണവില. മൂന്ന് ദിവസത്തിനിടെ 1,200 രൂപ വർദ്ധിച്ചു. ഒക്ടോബർ 31-നായിരുന്നു സ്വർണവില സർവകാല റെക്കോർഡിൽ എത്തിയത്. 59,640 രൂപയിലെത്തിയ സ്വർണവില പിന്നീട് ഇടിയുകയായിരുന്നു.