ധർമ്മസ്ഥലയിലെ നേത്രാവതിനദിയുടെ കൈവഴിയിൽ ബീഫ് മാലിന്യം: അറവു മാലിന്യങ്ങൾ ഒഴുകിയെത്തി പുണ്യതീർത്ഥം അശുദ്ധമായി; വൻ പ്രതിഷേധം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ധർമ്മസ്ഥലയിലെ നേത്രാവതിനദിയുടെ കൈവഴിയിൽ ബീഫ് മാലിന്യം: അറവു മാലിന്യങ്ങൾ ഒഴുകിയെത്തി പുണ്യതീർത്ഥം അശുദ്ധമായി; വൻ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 04:10 pm IST
Facebook
Twitter
WhatsAppTelegram

മംഗളൂരു: കർണാടക തീരദേശത്തെ പ്രസിദ്ധമായ ധർമ്മസ്ഥലയിലെ പുണ്യനദിയായ നേത്രാവതിയിൽ പശുവിറച്ചി മാലിന്യം എറിഞ്ഞ് മലിനമാക്കിയതായി ഗുരുതര ആരോപണം. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ ചാർമാഡി ഗ്രാമത്തിലെ അന്നാർ എന്ന സ്ഥലത്താണ് ഈ അതിക്രമം നടന്നത്. നേത്രാവതിയിൽ ചേരുന്ന കൈവഴിയായ മൃത്യുഞ്ജയ നദിയിലേക്കാണ് അക്രമികൾ പശുവിനെ കൊന്നതിന് ശേഷമുള്ള മാലിന്യം തള്ളിയത്.

പശ്ചിമഘട്ടത്തിൽ നിന്ന് ഒഴുകി ധർമസ്ഥലക്കടുത്ത് വെച്ച് നേത്രാവതിയിൽ ചേരുന്ന മൃത്യുഞ്ജയ നദിയിൽ പശുവിന്റെ ജഡങ്ങളും തോലുകളും എറിഞ്ഞ നിലയിൽ കണ്ടെത്തി.

ദിവസവും ലക്ഷക്കണക്കിന് ഭക്തർ ഈ ക്ഷേത്രം സന്ദർശിക്കുന്നുണ്ട് , അവരിൽ ഭൂരിഭാഗവും നേത്രാവതി നദിയിൽ പുണ്യസ്നാനം ചെയ്യുന്നു. ഇതുകൂടാതെ ധർമ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥ സ്വാമിയുടെ നിത്യേനയുള്ള അഭിഷേകത്തിനും നേത്രാവതി നദീജലം ഉപയോഗിക്കുന്നു. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെയാണ് പശുവിറച്ചി തള്ളിയവർ വ്രണപ്പെടുത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു.

ചാർമാടി വില്ലേജിലെ അണ്ണാറിനടുത്ത് പുഴയിൽ പശുക്കളുടെ അഴുകിയ ജഡങ്ങൾ കണ്ടെത്തിയത് പ്രദേശത്തെ നിരവധി വീടുകളിലും വനമേഖലയിലും അനധികൃത ഗോവധം നടക്കുന്നതായി സംശയം ജനിപ്പിച്ചിട്ടുണ്ട്. പശുക്കളെ കശാപ്പ് ചെയ്ത ശേഷം അവശിഷ്ടങ്ങൾ കെട്ടുകളാക്കി പുഴയിൽ തള്ളുന്നതായി നാട്ടുകാർ ആരോപിച്ചു. പുണ്യനദിയായ നേത്രാവതിയെ ബോധപൂർവം അവഹേളിക്കുവാനുള്ള നീക്കമാണിതെന്നും ആക്ഷേപമുണ്ട്.

ഇതിനെത്തുടർന്ന് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ഭക്തർ ആവശ്യപ്പെട്ടു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലയിലെ ഹിന്ദു വിശ്വാസികളോടൊപ്പം ചേർന്ന് ശക്തമായി പോരാടുമെന്ന് ബജ്റംഗ്ദൾ മുന്നറിയിപ്പ് നൽകി. മൃത്യുഞ്ജയ നദിയിൽ പശുവിന്റെ ജഡവും അവശിഷ്‌ടവും കണ്ടെത്തിയതായി നേരത്തെ പലതവണ പരാതിപ്പെട്ടിട്ടും ധർമസ്ഥല പോലീസ് നടപടിയെടുത്തില്ലെന്ന് ഹിന്ദു സംഘടനകൾ ആരോപിച്ചു. ഇപ്പോൾ 11 ചാക്കിൽ അധികം പശുവിറച്ചി അവശിഷ്ടങ്ങൾ കണ്ടെത്തിയത് നാട്ടുകാരെയും ധർമ്മസ്ഥലയിലെ ഭക്തരെയും ഞെട്ടിച്ചിരിക്കുകയാണ്.

Tags: DharmasthalaNethravathi
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies