കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിൽ ഹ്യുമൺ മെറ്റന്യൂമോ വൈറസ് (HMPV)വ്യാപനമെന്ന് വാർത്ത ലോകം ആശങ്കയോടെയാണ് കേട്ടത്. പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ചൈനയിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രചരിച്ചു. ഇതോയെ അയൽരാജ്യമായ ഇന്ത്യയിലും ഭീതി വർദ്ധിച്ചു.
എന്നാൽ ഹ്യുമൺ മെറ്റന്യൂമോ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ ഡോ. രാമൻ ഗംഗാഖേദ്കർ പറഞ്ഞു. ജനിതകമാറ്റം സംഭവിച്ചിച്ചെങ്കിൽ പേടിക്കേണ്ട കാര്യമില്ല. 20 വർഷമായി ഈ വൈറസ് നമ്മുക്കിടയിലുണ്ട്. ശൈത്യകാലത്താണ് ഇതിന്റെ വ്യാപനമുണ്ടാകുന്നത്. സാധാരണ വൈറൽ പനി, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളോടെ 2 മുതൽ 5 ദിവസത്തിനുള്ളിൽ ഇത് സ്വയം അപ്രത്യക്ഷമാകും. നേരിയ അണുബാധയായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നും മരണനിരക്ക് തീരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5 വയസ്സിന് താഴെയുള്ള കുട്ടികളെയും വയോധികരെയുമാണ് ഇത് കൂടുതൽ ബാധിക്കുന്നത്. രോഗം ബാധിച്ച് വ്യക്തിയുമായി സമ്പർക്കം, മലിനമായ പ്രതലങ്ങളിലെ സ്പർശനം എന്നിവയുടെയാണ് വൈറസ് പകരുന്നത്. ചെറിയ ശതമാനത്തിന് (5-16 ശതമാനം) ന്യുമോണി യായി മാറാൻ സാധ്യതയുണ്ട്.
ഇന്ത്യയിൽ ശൈത്യകാലത്ത് അഞ്ചിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ളവരെ ഈ വൈറസ് ബാധിക്കാറുണ്ട് . മറ്റേതൊരു സാധാരണ പനിയെ പോലെ ഇതും കടന്നുപോകുമെന്ന് മാത്രം. ഇന്ത്യൻ ജനസംഖ്യയുടെ 4 മുതൽ 15 ശതമാനം വരെ ആളുകളിൽ എച്ച്എംപിവിക്കെതിരെ ആൻ്റിബോഡികൾ ഉണ്ട്. അതിനാൽ നിലവിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.