ബെവ്‌കോയിൽ സ്ഥലംമാറ്റം; പണി കിട്ടിയത് നേതാക്കൾക്ക്; എംഡിയുടെ ഉത്തരവ് അനുസരിക്കാതെ വെല്ലുവിളിച്ച് ഭരണാനുകൂല സംഘടനാ നേതാക്കൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെവ്‌കോയിൽ സ്ഥലംമാറ്റം; പണി കിട്ടിയത് നേതാക്കൾക്ക്; എംഡിയുടെ ഉത്തരവ് അനുസരിക്കാതെ വെല്ലുവിളിച്ച് ഭരണാനുകൂല സംഘടനാ നേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 12:43 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിലെ സ്ഥലംമാറ്റ ഉത്തരവിന് പുല്ലുവില നൽകി ഭരണാനകൂല സംഘടനകളിലെ നേതാക്കൾ. പുതിയ സ്ഥലങ്ങളിൽ ജോയിൻ ചെയ്യേണ്ട സമയമായിട്ടും സ്ഥലം മാറ്റം ലഭിച്ച നേതാക്കളായ ജീവനക്കാർ പഴയ സ്ഥലം ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല.

സ്ഥലം മാറ്റ ഉത്തരവ് എല്ലാവരും അനുസരിക്കണമെന്ന് എംഡി ഹർഷിത അട്ടല്ലൂരി നിർദ്ദേശം നൽകിയിട്ടും നേതാക്കൾ ഗൗനിച്ചിട്ടില്ല. ഞാൻ പോകില്ല, വേണമെങ്കിൽ എംഡി മാറട്ടെ എന്നായിരുന്നു ഒരു നേതാവിന്റെ നിലപാടെന്നാണ് ജീവനക്കാർക്കിടയിലെ സംസാരം. മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ബെവ്‌കോ ആസ്ഥാനത്ത് തന്നെ തുടരാനാണ് ഒരു നേതാവിന്റെ നീക്കം.

ബെവ്‌കോയിലെ സിഐടിയു, എഐടിയുസി സംസ്ഥാന നേതാക്കളാണ് ഭരണസ്വാധീനത്തിൽ സ്ഥലംമാറ്റ ഉത്തരവിനെ വെല്ലുവിളിച്ച് പഴയ കസേരകളിൽ തന്നെ തുടരുന്നത്. ഡിസംബർ 21 നും 24 നുമായി രണ്ട് ഉത്തരവുകളാണ് ഇറങ്ങിയത്. 21 ന് ഇറങ്ങിയ ഉത്തരവിൽ രണ്ട് പേർക്കായിരുന്നു സ്ഥലംമാറ്റം. 24 ന് ഇറങ്ങിയ ഉത്തരവിൽ ആറ് പേർക്കും സ്ഥലംമാറ്റം നൽകി.

ജില്ലയ്‌ക്ക് അകത്താണെങ്കിൽ 48 മണിക്കൂറിനുള്ളിലും ജില്ലയ്‌ക്ക് പുറത്താണെങ്കിൽ മൂന്ന് ദിവസങ്ങൾക്കുള്ളിലും ജോയിൻ ചെയ്യണമെന്നാണ് സർവ്വീസ് ചട്ടം. കോർപ്പറേഷൻ സിഎംഡി ഓഫീസിൽ ജോലി ചെയ്യുന്ന മാനേജർ കെ സുനേശൻ ആണ് സ്ഥലംമാറ്റം ലഭിച്ച ഒരാൾ. എഐടിയുസി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ ഇയാൾക്ക് തിരുവല്ല വെയർഹൗസിലേക്ക് ആയിരുന്നു സ്ഥലംമാറ്റം.

സ്ഥലംമാറ്റിയ പാലക്കാട് വെയർഹൗസ് മാനേജർ ആർ കാർത്തികേയൻ സിഐടിയു സി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്. റീജിണൽ ഓഫീസ് എൻ ഒന്നിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്. കോഴിക്കോട് വെയർഹൗസ് അസിസ്റ്റന്റ് മാനേജർ കെ റിജുവിനെ റീജിണൽ ഓഫീസ് രണ്ടിലേക്കും സ്ഥലം മാറ്റിയിരുന്നു.

തൃശൂർ, പാലക്കാട് ഡിഎറ്റികളിൽ നിന്നും തിരുവല്ല വെയർഹൗസിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച ജീവനക്കാരും പുതിയ സ്ഥലത്തേക്ക് പോകാൻ തയ്യാറായിട്ടില്ല. സ്ഥലം മാറ്റം ലഭിച്ച ചിലർക്കെതിരെ വ്യാപക ആരോപണങ്ങൾ ഉയർന്നിരുന്നതായും ഇതും സ്ഥലം മാറ്റത്തിന് കാരണമാണെന്നും ജീവനക്കാർ സൂചന നൽകുന്നു. രാഷ്‌ട്രീയ സ്വാധീനത്തിൽ വർഷങ്ങളായി ഈ സ്ഥലങ്ങളിൽ തുടർന്ന് വന്നവരാണിവർ.

അഞ്ച് മാനേജർമാരെയും ഒരു അസിസ്റ്റന്റ് മാനേജരെയും ഒരു യുഡി ക്ലർക്കിനെയും ഒരു അസിസ്റ്റന്റിനെയുമാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ ഏപ്രിലിൽ ഒരു വനിതാ നേതാവിനെയടക്കം സ്ഥലംമാറ്റിയപ്പോഴും അവർ ചുമതലയേറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഇതും കോർപ്പറേഷനിലെ ജീവനക്കാർക്കിടയിൽ ചർച്ചയായിരുന്നു.

Tags: BEVCOKerala State Beverages Corporationtransfer OrderHarshita Attaluriഹർഷിത അട്ടല്ലൂരിസ്ഥലം മാറ്റ ഉത്തരവ്ബെവ്‌കോ
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies