ഭരണഘടന ശരിയായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം ഗവർണർക്കുണ്ട്; ആരിഫ് മുഹമ്മദ്ഖാൻ പോയതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല;കെ സുരേന്ദ്രൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണഘടന ശരിയായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം ഗവർണർക്കുണ്ട്; ആരിഫ് മുഹമ്മദ്ഖാൻ പോയതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല;കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2025, 05:40 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഭരണഘടന ശരിയായ നിലയിൽ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം ഗവർണർമാർക്കുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആരിഫ് മുഹമ്മദ്ഖാൻ പോയതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരത്ത് പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറുടെ സത്യപ്രതിജ്ഞാ ദിവസം മന്നം ജയന്തി ആയതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല. ബിജെപി അദ്ധ്യക്ഷൻ എന്ന നിലയിലുള്ള സന്ദർശനം മാത്രമാണ് നടത്തിയത്. സൗഹൃദപരമായ കൂടിക്കാഴ്ചയായിരുന്നുവെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഗവർണർക്ക് ബൊക്കെയും പൊന്നാടയും നൽകി ഉപഹാരവും നൽകിയാണ് കെ സുരേന്ദ്രൻ മടങ്ങിയത്.

ഗവർണറാണ് ഭരണഘടനയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തപ്പെട്ട ആൾ. ഭരണഘടന ശരിയായ നിലയിൽ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വം ഗവർണർക്കുണ്ട്. അത് തെറ്റായ കാര്യമല്ല. നിയമവിരുദ്ധമായ കാര്യങ്ങൾ നിയമസഭയെ പോലും നോക്കുകുത്തിയാക്കി സർക്കാർ ചെയ്തപ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടായത്. കേരളത്തിലും തമിഴ്‌നാട്ടിലും ഉൾപ്പെടെ ഗവർണർമാർക്ക് എതിരെ വലിയ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

സർവ്വകലാശാലകളിലെ നിയമനങ്ങളും അവിടെ നടക്കുന്ന കാര്യങ്ങളുടെയും പൂർണമായ അധികാരം ചാൻസലർക്കാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. ചാൻസലറുടെ അധികാരം എടുത്തുകളഞ്ഞ് സർക്കാർ തോന്നിയതുപോലെ സർവ്വകലാശാലകളുടെ കാര്യത്തിൽ ഇടപെട്ടപ്പോഴാണ് പ്രശ്‌നം ഉണ്ടായത്. അല്ലാതെ ആരിഫ് മുഹമ്മദ് ഖാൻ എന്ന ഗവർണർ ഒരു പ്രശ്‌നം കുത്തിപ്പൊക്കിയതല്ലെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

മറ്റൊരു വിഷയം ലോകായുക്തയുടേത് ആണ്. ലോകായുക്തയുടെ കഴുത്ത് ഞെരിച്ചത് പിണറായി വിജയനെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്. അത്തരത്തിൽ ജനാധിപത്യ വിരുദ്ധമായ ബില്ലുകളുമായി വന്നപ്പോഴാണ് രാജ്ഭവൻ ഇടപെട്ടത്. രാജ്ഭവന്റെ കടമയാണതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. ആരിഫ് മുഹമ്മദ് ഖാൻ പോയതുകൊണ്ട് അത് അവസാനിക്കുമെന്ന് പറയാൻ വയ്യ. കാരണം ഭരണഘടനാപരമായി തന്നെയാണോ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഗവർണർമാരെല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: BJPK Surendranകെ. സുരേന്ദ്രൻപിണറായി വിജയൻഗവർണർ ആരിഫ് മുഹമ്മദ് ഖാൻബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies