VIP സംസ്‌കാരത്തിന് സമൂഹത്തിൽ സ്ഥാനമില്ല; ക്ഷേത്രങ്ങളിൽ ഉൾപ്പെടെയുള്ള വിഐപി ക്യൂ ഒഴിവാക്കണം; ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

VIP സംസ്‌കാരത്തിന് സമൂഹത്തിൽ സ്ഥാനമില്ല; ക്ഷേത്രങ്ങളിൽ ഉൾപ്പെടെയുള്ള വിഐപി ക്യൂ ഒഴിവാക്കണം; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 12:48 pm IST
Facebook
Twitter
WhatsAppTelegram

ധർമ്മസ്ഥല: ക്ഷേത്രങ്ങളിലെ വിഐപി സംസ്കാരം ഇല്ലാതാക്കണമെന്ന് വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ ചൊവ്വാഴ്ച പറഞ്ഞു. വിഐപി ദർശനമെന്ന ആശയം തന്നെ ദൈവികതയ്‌ക്കെതിരെയായതിനാൽ ക്ഷേത്രങ്ങളിൽ വിഐപി സംസ്‌കാരം പാടില്ല. കർണ്ണാടക ധർമ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രത്തിൽ രാജ്യത്തെ ഏറ്റവും വലിയ ‘ക്യൂ കോംപ്ലക്‌സ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്‌ട്രപതി. ‘ശ്രീ സാനിധ്യ’ എന്നാണ് ഈ ക്യൂ കോംപ്ലക്‌സ് അറിയപ്പെടുന്നത്.

“ഒരാൾക്ക് മുൻഗണന നൽകുകയും നമ്മൾ അതിനെ വിവിഐപി അല്ലെങ്കിൽ വിഐപി എന്ന് മുദ്രകുത്തുകയും ചെയ്യുമ്പോൾ – ഇത് സമത്വ സങ്കൽപ്പത്തെ ഇകഴ്‌ത്തുകയാണ്. വിഐപി സംസ്കാരം ഒരു അപഭ്രംശമാണ്. അതൊരു കടന്നുകയറ്റമാണ്. സമത്വത്തിന്റെ പശ്ചാത്തലത്തിൽ വീക്ഷിക്കുമ്പോൾ, അതിന് സമൂഹത്തിൽ ഒരു സ്ഥാനവും ഉണ്ടാകരുത്, മതപരമായ സ്ഥലങ്ങളിൽ ഇത് തീരെ പാടില്ല,” ധൻഖർ പറഞ്ഞു. 2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലെത്താൻ രാജ്യത്തെ സഹായിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഉദ്ഘടനത്തിനു മുൻപ് ഉപരാഷ്‌ട്രപതി ഭാര്യയ്‌ക്കൊപ്പം മഞ്ജുനാഥ സ്വാമിയെ ദർശിച്ചു. ശ്രീ ക്ഷേത്ര ധർമ്മസ്ഥല ധർമ്മാധികാരി ഡി. വീരേന്ദ്ര ഹെഗ്ഡെ ഉപരാഷ്‌ട്രപതിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

അതിനു ശേഷം ഉപരാഷ്‌ട്രപതി പുതിയ ക്യൂ കോംപ്ലക്‌സായ ‘ശ്രീ സാനിധ്യ’ സന്ദർശിച്ചു.ഭക്തർക്ക് അത്യാധുനികമായ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ ക്ഷേത്ര ട്രസ്റ്റിന്റെ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു .

കർണാടക ധർമ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തിന്റെ ധർമ്മാധികാരി ഡി. വീരേന്ദ്ര ഹെഗ്ഡെ വിഭാവനം ചെയ്ത പുതിയ ക്യൂ സൗകര്യം നിലവിലുള്ള ക്യൂ സംവിധാനത്തിന് പകരമാണ്.

2,75,177 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ക്യൂ സംവിധാനം. 600 മുതൽ 800 വരെ ഭക്തരെ ഉൾക്കൊള്ളുന്ന 16 ഹാളുകളുള്ള മൂന്ന് നിലകളുള്ള ഒരു സമുച്ചയമാണ് ഇതിൽ ഉള്ളത്. ഒരേ സമയം 10,000 മുതൽ 12,000 വരെ ഭക്തരാണ് സമുച്ചയത്തിന്റെ ആകെ കപ്പാസിറ്റിയെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.

ഗ്രാമീണ വിദ്യാർത്ഥികൾക്കായി ‘ജ്ഞാന ദീപ പ്രോജക്റ്റ്’ എന്ന പേരിൽ ശ്രീ ക്ഷേത്ര ധർമ്മസ്ഥല റൂറൽ ഡെവലപ്‌മെൻ്റ് പ്രോജക്റ്റ് (എസ്‌കെഡിആർഡിപി) ന്റെ ഒരു സ്കോളർഷിപ്പ് പ്രോഗ്രാമും ഉപരാഷ്‌ട്രപതി ധൻഖർ ഉദ്‌ഘാടനം ചെയ്തു.

Tags: Dharmadhikari D Veerendra HeggadeJagdeep DhankharDharmasthala
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies