എരുമേലിയിൽ പേട്ടതുള്ളൽ സാധനങ്ങൾക്ക് കഴുത്തറപ്പൻ വില; കൊള്ള ഇപ്പോഴും തുടരുന്നു; അവിശ്വാസി ഭരണനേതൃത്വം കണ്ണടയ്ക്കുകയാണെന്ന് എൻ ഹരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എരുമേലിയിൽ പേട്ടതുള്ളൽ സാധനങ്ങൾക്ക് കഴുത്തറപ്പൻ വില; കൊള്ള ഇപ്പോഴും തുടരുന്നു; അവിശ്വാസി ഭരണനേതൃത്വം കണ്ണടയ്‌ക്കുകയാണെന്ന് എൻ ഹരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 03:17 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: അയ്യപ്പഭക്തരെ ചൂഷണം ചെയ്ത് വഴിപാട് സാധനങ്ങൾക്ക് കൊള്ള വില ഈടാക്കുന്നത് പൂർണമായി നിയന്ത്രിക്കാനായിട്ടില്ലെന്ന് ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ. ഹരി. ശബരിമല മകരവിളക്ക് സീസൺ ആരംഭിച്ചതോടെ ചൂഷണം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കാൻ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയ്യപ്പ ഭക്തരെ കൊടും ചൂഷണത്തിന് വിധേയമാക്കുന്നത് അവിശ്വാസികളായ ഭരണ രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ ലോബിയുടെയും മൗനാനുവാദത്തോടെ ആണ്. ശബരിമല സീസൺ തുടങ്ങുന്നതിനു മുമ്പ് തന്നെ എരുമേലിയിൽ പേട്ടതുള്ളൽ സാധനങ്ങൾക്ക് കഴുത്തറപ്പൻ വില നിശ്ചയിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. കോട്ടയം ജില്ലാ ഭരണകൂടം തന്നെ വ്യാപാരികൾ പ്രതീക്ഷിച്ചതിലും ഉയർന്ന വില നിശ്ചയിച്ചു നൽകി സഹായിച്ചുവെന്നും എൻ ഹരി ചൂണ്ടിക്കാട്ടി.

എന്നാൽ ശബരിമല കർമ്മസമിതിയും അയ്യപ്പ സേവാസമാജവും ബിജെപിയും ഉയർത്തിയ അതിശക്തമായ പ്രതിഷേധവും ഹൈക്കോടതി ഇടപെടലിനെയും തുടർന്ന് പേട്ട തുള്ളൽ സാമഗ്രികളുടെ വില പ്രത്യക്ഷത്തിൽ കുറച്ചു. എങ്കിലും ചൂഷണം തുടരുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തുനിന്നും വരുന്ന അയ്യപ്പഭക്തരോട് മനുഷ്യത്വരഹിതമായ വിലയാണ് ഈടാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പൊലീസ്, റവന്യൂ, ആരോഗ്യ, വനം വകുപ്പ് ഉദ്യോഗസ്ഥർ ചൂഷണത്തിന് ഒത്താശ ചെയ്യുന്നു. ഭക്ഷണസാധനങ്ങൾക്കും തോന്നുന്ന വിലയാണ് ഈടാക്കുന്നത്. സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം പ്രാഥമികമായ അന്വേഷിച്ചാൽ തന്നെ ഈ കൊള്ള പുറത്തുവരും. ചൂഷണത്തിന് എല്ലാ സാഹചര്യവും ഒരുക്കി കൊടുക്കുന്നത് ഉദ്യോഗസ്ഥരാണെന്നും കണ്ടെത്താനാവും. കൃത്യമായ രാഷ്‌ട്രീയ നിർദ്ദേശമില്ലാതെ ഇത്തരത്തിൽ പരസ്യമായി അയ്യപ്പഭക്തരെ കൊള്ളയടിക്കാൻ കച്ചവടക്കാർക്ക് കഴിയില്ലെന്നും എൻ. ഹരി പറഞ്ഞു.

Tags: SABARIMALAഅയ്യപ്പഭക്തർഎരുമേലിഎൻ. ഹരി ബിജെപിശബരിമല സീസൺകൊള്ള വില പേട്ടതുള്ളൽ
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies