ഈ 7 സ്റ്റേഷനുകളിൽ നിന്ന് വിദേശത്തേക്ക് ട്രെയിൻ; കുറഞ്ഞ ചെലവിൽ അതിർത്തി കടന്ന് യാത്ര ചെയ്യാം..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ 7 സ്റ്റേഷനുകളിൽ നിന്ന് വിദേശത്തേക്ക് ട്രെയിൻ; കുറഞ്ഞ ചെലവിൽ അതിർത്തി കടന്ന് യാത്ര ചെയ്യാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2025, 10:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അന്താരാഷ്‌ട്ര യാത്രകൾ നടത്താൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ.. ഇന്ത്യൻ അതിർത്തി കടന്ന് യാത്ര പോകാൻ വിമാന സർവീസുകളെയാണ് പൊതുവെ നാം ആശ്രയിക്കാറുള്ളത്. ഇതിന് വൻ തുക ചെലവ് വരുമെന്നതിനാൽ ബജറ്റ് താറുമാറാവുകയും യാത്ര തന്നെ റദ്ദാക്കുകയും ചെയ്യണ്ടി വരുന്ന സാഹചര്യവുമുണ്ട്. എന്നാൽ ട്രെയിൻ മാർ​ഗം ചില അന്താരാഷ്‌ട്ര യാത്രകൾ നടത്താൻ സാധിക്കുമെന്ന് പലരും ഓർക്കാറില്ല. ഇന്ത്യയിൽ നിന്ന് ട്രെയിൻ കയറി പോകാൻ സാധിക്കുന്ന വിദേശ​രാജ്യങ്ങളും ഏതെല്ലാം റെയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് ഇതിനായി സർവീസ് ഒരുക്കിയിട്ടുള്ളതെന്നും നോക്കാം..

ഇന്ത്യയിൽ ഏഴ് അന്താരാഷ്‌ട്ര റെയിൽവേ സ്റ്റേഷനുകളാണുള്ളത്. അയൽരാജ്യങ്ങളിലേക്ക് ട്രെയിൻ സർവീസ് നൽകുന്ന ഏഴ് സ്റ്റേഷനുകൾ.

ഹൽദിബാരി സ്റ്റേഷൻ (Haldibari Railway station)

പശ്ചിമ ബം​ഗാളിലെ കൂച്ച്ബെഹാർ ജില്ലയിൽ സ്ഥിതിചെയ്യുന്ന സ്റ്റേഷനാണിത്. ബം​ഗ്ലാദേശ് അതിർത്തിയിൽ നിന്ന് വെറും നാല് കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഷനുള്ളത്. ഇവിടെ നിന്ന് ബം​ഗ്ലാദേശിലേക്ക് നിരവധി ട്രെയിൻ സർവീസുകൾ ലഭ്യമാണ്.

ജയന​ഗർ സ്റ്റേഷൻ (Jaynagar Railway station)

നേപ്പാളിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്നവർ എത്തിപ്പെടേണ്ട സ്റ്റേഷനാണിത്. ബിഹാറിലെ മധുബാനി ജില്ലയിലാണ് ഈ സ്റ്റേഷനുള്ളത്.

പെട്രാപോൾ സ്റ്റേഷൻ (Petrapole Railway Station)

ബം​ഗ്ലാദേശിലേക്ക് ട്രെയിൻ സർവീസ് നടത്തുന്ന മറ്റൊരു സ്റ്റേഷനാണിത്. പശ്ചിമ ബം​ഗാളിലെ നോർത്ത് 24 പർ​ഗനാസ് ജില്ലയിലാണ് ഈ സ്റ്റേഷനുള്ളത്.

സിം​ഗബാദ് സ്റ്റേഷൻ (Singabad Railway Station)

പശ്ചിമ ബം​ഗാളിലെ മാൽഡ ജില്ലയിലുള്ള ഈ സ്റ്റേഷനിൽ നിന്നും ബം​ഗ്ലാദേശിലേക്ക് ട്രെയിൻ ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുന്നതിലും ഈ സ്റ്റേഷൻ മുഖ്യപങ്കുവഹിക്കുന്നു.

ജോ​ഗ്ബാനി (Jogbani Railway Station)

ബിഹാറിലെ ​ജോ​ഗ്ബാനിയിലുള്ള ഈ സ്റ്റേഷനിൽ നിന്ന് നേപ്പാളിലേക്ക് പോകാൻ കഴിയും.

രാധികാപൂർ സ്റ്റേഷൻ (Radhikapur Railway Station)

പശ്ചിമ ബം​ഗാളിലെ നോർത്ത് ദിനജ്പൂർ ജില്ലയിലാണ് രാധികാപൂർ സ്റ്റേഷനുള്ളത്. ഇവിടെ നിന്ന് ബം​ഗ്ലാദേശിലേക്ക് ട്രെയിൻ ലഭിക്കും. ഇന്ത്യ-ബം​ഗ്ലാദേശ് വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന സ്റ്റേഷനാണിത്.

അട്ടാരി സ്റ്റേഷൻ (Attari Railway Station)

പഞ്ചാബിലാണിതുള്ളത്. പാകിസ്താനിലേക്ക് പോകുന്ന സംജൗത എക്സ്പ്രസ് ഇവിടെ നിന്നാണ് ആരംഭിക്കുക. എന്നാൽ 2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഈ ട്രെയിൻ സർവീസ് റദ്ദാക്കി.

Tags: indian railwayRailway Station
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies