തിരുപ്പതി അപകടം; മരണം ആറായി, നിരവധി പേർക്ക് പരിക്ക്; മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇന്ന് തിരുപ്പതിയിലെത്തും, ചികിത്സയിലുള്ളവരെ കാണും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പതി അപകടം; മരണം ആറായി, നിരവധി പേർക്ക് പരിക്ക്; മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇന്ന് തിരുപ്പതിയിലെത്തും, ചികിത്സയിലുള്ളവരെ കാണും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 05:46 am IST
FacebookTwitterWhatsAppTelegram

തിരുമല: തിരുപ്പതിയിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സ്ഥിതി​ഗതികൾ വിലയിരുത്താൻ ഇന്ന് തിരുപ്പതിയിലെത്തും. മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചികിത്സയിലുള്ളവരെയും കാണും.

സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപി, ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ, ജില്ലാ കളക്ടർ, എസ്പി എന്നിവരുമായി ഉന്നതതല അവലോകന യോ​ഗം നടത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. ഇത്രയേറെ പേർ എത്തുന്ന സ്ഥലത്ത് സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ധാരാളം ഭക്തർ എത്തുമെന്ന് അറിഞ്ഞിട്ടും മതിയായ സൗകര്യങ്ങൾ ഒരുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേ​ഹം ചോദിച്ചു.

മരണസംഖ്യ ഉയരുന്നതിൽ അദ്ദേ​ഹം ആശങ്ക പ്രകടിപ്പിച്ചു. പരിക്കേറ്റവർ‌ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ഉദ്യോ​ഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ടോക്കൺ വിതരണ കൗണ്ടറുകളുടെ നടത്തിപ്പ് പുനഃപരിശോധിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനും ടിടിഡി ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

‌വൈകുണ്ഠ ഏകാദശി ദർശനം നടത്തുന്നതിനായി കൂപ്പൺ വിതരണം ചെയ്ത സെന്ററിന് മുൻപിലായിരുന്നു അപകടം നടന്നത്. 94 കൗണ്ടറുകളിലായി 1.20 ലക്ഷം ടോക്കണുകൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയെങ്കിലും വൈകുന്നേരം ടോക്കൺ വിതരണം ആരംഭിച്ചതോടെ ക്യൂ നിന്നവർ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വില‌യിരുത്തൽ.

ക്യൂ നിന്നവർ ഉന്തും തള്ളുമുണ്ടാക്കിയതോടെ മുൻപിൽ നിന്നവർ നിലത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ എത്തിയവർ ഇവരെ ചവിട്ടിമെതിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ പ്രാഥമിക ശൂശ്രൂഷ നൽകുന്നുണ്ട്.

Tags: TirupatiN Chandrababu NaiduCM NaiduTirupati Stampede
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies