ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 08:39 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: മലയാളി തലമുറകളായി നെഞ്ചോട് ചേർത്ത ഒരുപാട് ഭാവഗാനങ്ങൾ സമ്മാനിച്ച ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 7.54 ഓടെ ആയിരുന്നു അന്ത്യം.

ഭാവഗാനങ്ങൾ കൊണ്ട് മലയാള സിനിമാ ഗാനങ്ങളെ സമ്പന്നമാക്കിയ ഗായകനായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് അദ്ദേഹം പാടിയ മിക്ക സിനിമാപാട്ടുകളും ഇന്നത്തെ യുവതലമുറയ്‌ക്കിടയിൽ പോലും ജനപ്രിയമാണ്. ദീർഘകാലമായി കരൾ
രോഗത്തിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഗാനവുമായി അദ്ദേഹം വീണ്ടും ആരാധകരെ അതിശയിപ്പിച്ചിരുന്നു.

1944 മാർച്ച് 3 നായിരുന്നു ജനനം. മഞ്ഞലയിൽ മുങ്ങിത്തോർത്തി… ധനുമാസ ചന്ദ്രിക വന്നൂ വർഷങ്ങളേറെ കഴിഞ്ഞിട്ടും മലയാളിയുടെ നാവിൻതുമ്പിൽ തേൻമധുരം പകർന്ന
എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ജയചന്ദ്രന്റെ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. പിതാവ് രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ സംഗീതജ്ഞനായിരുന്നു. അമ്മ സുഭദ്രക്കുഞ്ഞമ്മ.

1965 ൽ പുറത്തിറങ്ങിയ കുഞ്ഞാലിമരയ്‌ക്കാർ എന്ന ചിത്രത്തിലെ ഒരു മുല്ലപ്പൂമാലയുമായി എന്ന ഗാനത്തിലൂടെയാണ് സിനിമാ ഗാനരംഗത്തേക്ക് ജയചന്ദ്രൻ ചുവടുവെച്ചത്. എന്നാൽ ആ ചിത്രം പുറത്തിറങ്ങും മുൻപ് മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന എവർഗ്രീൻ ഗാനം ജയചന്ദ്രനെ തേടിയെത്തി. ദേവരാജൻ – പി ഭാസ്‌കരൻ കൂട്ടുകെട്ടിൽ ജൻമം കൊണ്ട ഈ ഗാനമാണ് മലയാള സിനിമാ സംഗീത ലോകത്ത് പി. ജയചന്ദ്രൻ എന്ന ഭാവഗായകന് സിംഹാസനം ഒരുക്കിയത്. അവിടെ നിന്നിങ്ങോട്ട് മലയാളിയുടെ ഹൃദയത്തിലിടം പിടിച്ച ഒട്ടേറെ ഗാനങ്ങളാണ് ആ ശബ്ദത്തിൽ പുറത്തുവന്നത്.

നീലഗിരിയുടെ സഖികളേ…, അനുരാഗ ഗാനം പോലെ…, സ്വർണഗോപുര നർത്തകീ ശിൽപം…, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശിൽപം…, കേരനിരകളാടും ഒരു ഹരിത ചാരുതീരം…, തുടങ്ങിയ ഒട്ടേറെ ഗാനങ്ങൾ ആ ശബ്ദത്തിലൂടെ മാത്രമാണ് മലയാളി ഇന്നും മനസിൽ പതിപ്പിച്ചത്.

Tags: ഗായകൻ പി ജയചന്ദ്രൻP Jayachandran Deathദേവരാജൻ - പി ഭാസ്‌കരൻതൃശൂർ അമല ആശുപത്രി
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies