മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​'ഗന്ധർവന്' വിട
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളത്തിന്റെ ശബ്ദ സൗകുമാര്യം; അനുരാ​ഗം മീട്ടിയ ​’ഗന്ധർവന്’ വിട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 09:32 pm IST
FacebookTwitterWhatsAppTelegram

മലയാള മണ്ണിൽപ്പിറന്ന സം​ഗീതപ്രതിഭകൾ അനവധിയാണ്. ലോകത്തിന്റെ നെറുകയിൽ മലയാളത്തെയെത്തിച്ച, സംഗീതലോകത്തിന് എക്കാലവും അഭിമാനമായ അനവധി പേർ പിറന്ന നാട്. എന്നാൽ മനുഷ്യവികാരങ്ങൾ ഈണത്തിൽ ചാലിച്ച് ആലപിക്കാൻ പി ജയചന്ദ്രനെ വെല്ലുന്ന മറ്റൊരു ​ഗായകൻ ഈ മണ്ണിൽ പിറന്നിട്ടില്ല. ആലാപനത്തിന്റെ മാധുര്യത്താൽ ശ്രോതാവിനെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ച അതുല്യ ​ഗായകൻ. ഭാവ​ഗായകൻ വിടപറയുമ്പോൾ ആ സ്വരത്തിൽ പിറന്ന ഹിറ്റ് പാട്ടുകൾ ഓരോ മലയാളിയുടെയും കാതുകളിൽ ഓർമകളായി അലയടിക്കുകയാണ്.

1944 മാ‍ർച്ച് മൂന്നിന് എറണാകുളത്താണ് ജനിച്ചതെങ്കിലും പാലിയത്ത് ജയചന്ദ്രകുട്ടൻ വളർന്നതെല്ലാം തൃശൂരിലായിരുന്നു. രവിപുരത്ത് നിന്ന് ഇരിങ്ങാലക്കുടയിലേക്ക് കുടുംബം താമസം മാറിയതോടെ മലയാളത്തിന്റെ ഭാവ​ഗായകൻ അടിമുടി തൃശൂരുകാരനായി. രവിവർമ കൊച്ചനിയൻ തമ്പുരാൻ, പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ എന്നിവരുടെ മൂന്നാമത്തെ മകനായിരുന്നു അദ്ദേഹം. യുവജനോത്സവ വേദികളിൽ നിറസാന്നിധ്യമായിരുന്ന പി ജയചന്ദ്രന് കഥകളി, മൃദം​ഗം, ചാക്യാർകൂത്ത് തുടങ്ങിയവയിലും താത്പര്യമുണ്ടായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സുവോളജിയിൽ ബിരുദം നേടിയതിന് ശേഷം ചെന്നൈയിലേക്ക് പോയ അദ്ദേഹം തന്റെ കരിയർ പടുത്തുയർത്തിയതും അവിടെ തന്നെ. 1973ലായിരുന്നു വിവാഹം. തൃശൂർ സ്വദേശിയായ ലളിതയെ ജീവിതസഖിയാക്കി. ഒരു മകനും മകളും ഇവർക്ക് ജനിച്ചു.

മഞ്ഞലയിൽ മുങ്ങിത്തോർത്തിയെന്ന ( ചിത്രം: കളിത്തോഴൻ) ​ഗാനമായിരുന്നു ജയചന്ദ്രന് കരിയർ ബ്രേക്ക് നൽകിയത്. അവിടെ നിന്ന് മികച്ച പിന്നണി ​ഗായകനിലേക്കുള്ള യാത്ര വളരെ പെട്ടെന്നായിരുന്നു. ദേശീയ പുരസ്കാരം ഒരുതവണയും സംസ്ഥാന പുരസ്കാരം അഞ്ചുവതവണയും നേടിയ അദ്ദേഹം തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം നാലുതവണയും കരസ്ഥമാക്കിയിട്ടുണ്ട്. പിന്നണി ​ഗായകനെന്ന നിലയിൽ പതിനായിരത്തിലധികം ​പാട്ടുകളാണ് ജയചന്ദ്രന്റെ ശബ്ദത്തിൽ പിറന്നത്. മലയാള സിനിമയിലെ സമ​ഗ്ര സംഭാവനയ്‌ക്ക് 2020ലെ ജെ.സി ഡാനിയേൽ പുരസ്കാരം നൽകി സംസ്ഥാന സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു.

വിവിധ ഭാഷകളുടെ തനിമ ചോരാതെ ആസ്വാദകർക്ക് ഇമ്പമേകാൻ കഴിഞ്ഞുവെന്നതാണ് ജയചന്ദ്രന്റെ സവിശേഷത. “രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പൊലാട്ത്” എന്ന ​ഗാനം അതിനൊരുദാഹരണം മാത്രം. ഇതിനിടെ ചില സിനിമകളിലും (നഖക്ഷതങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, കൃഷ്ണപരുന്ത്, ട്രിവാൻഡ്രം ലോഡ്ജ് ) ചില സം​ഗീത ആൽബങ്ങളിലും അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.

മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞ ഒരുപിടി ജയചന്ദ്രൻ ​ഗാനങ്ങൾ

മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ..

മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു..

നീലഗിരിയുടെ സഖികളേ
ജ്വാലാമുഖികളെ..

രാസാത്തി ഉന്നെ കാണാതെ
നെഞ്ച് കാറ്റാടി പോലാടുത്..

പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി..

ആരാരും കാണാതെ
ആരോമൽ തൈമുല്ല
പിന്നെയും പൂവിടുമോ..

ആരും ആരും കാണാതെ
ചുണ്ടത്തെ ചെമ്പകമൊട്ടിന്മേൽ
ചുംബന കുങ്കുമം തൊട്ടു ഞാൻ..

അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ..

വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ
കുളിർമഞ്ഞിൽ കുറുകുന്ന വെൺപ്രാവേ..

കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ
കണ്ണിൻ കണ്ണെ നിന്നെ കണ്ടു ഞാൻ..

പുരസ്കാരം ലഭിച്ച ​ഗാനങ്ങൾ:
ദേശീയ പുരസ്കാരം:
ശിവശങ്കര ശർവ്വശരണ്യവിഭോ ഭവസങ്കടനാശന പാഹി ശിവ (1986)
സംസ്ഥാന പുരസ്കാരം:
സുപ്രഭാതം (1972)
രാ​ഗം ശ്രീരാ​ഗം (1978)
പ്രായം തമ്മിൽ മോഹം നൽകി (2000)
നീയൊരു പുഴയായ് (2004)
ഞാനൊരു മലയാളി, മലർവാകക്കൊമ്പത്തെ, ശാരദാംബരം (2015)

ആറ് പതിറ്റാണ്ടോളം കരിയറിൽ സജീവമായിരുന്നു ജയചന്ദ്രൻ. മലയാളിയെ ഉറക്കിയും ഉണർത്തിയും ആ ശബ്ദം ഏറെകാലം നമ്മെ തഴുകി. പ്രണയവും വിരഹവും പ്രതീക്ഷയും കാത്തിരിപ്പുമെല്ലാം മലയാളി ആസ്വദിച്ചത് ഭാവഗായകന്റെ ശബ്ദത്തിലൂടെയായിരുന്നു. ആ ശബ്ദം എന്നന്നേക്കുമായി നിലയ്‌ക്കുമ്പോഴും കാതുകളിൽ മുഴങ്ങുകയാണ് “അനുരാ​ഗം മീട്ടും ​ഗന്ധർവ്വൻ.. നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ…“

Tags: p jayachandranP Jayachandran Death
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies