അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ആഭാസത്തരം പറയരുത്; രാഹുൽ ഈശ്വറിനെതിരെ ശ്രിയ രമേഷ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ആഭാസത്തരം പറയരുത്; രാഹുൽ ഈശ്വറിനെതിരെ ശ്രിയ രമേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 04:42 pm IST
Facebook
Twitter
WhatsAppTelegram

ഹണിറോസിന്റെ വസ്ത്രധാരണത്തെ ചാനൽ ചർച്ചയിൽ വിമർശിച്ച രാഹുൽ ഈശ്വറിനെതിരെ നടി ശ്രിയ രമേഷ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിനെതിരെ അവർ വിമർശനം കടുപ്പിച്ചത്. ഹണി ഉൾപ്പെടെ സ്ത്രീകൾ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുൽ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാൾക്ക് അറിയില്ലെ? എന്നും ശ്രിയ ചോദിക്കുന്നു.

 

കുറിപ്പിന്റെ പൂർണ രൂപം

പെൺ ഉടലിന്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശിൽപ്പങ്ങളിലും ധാരാളം കേൾക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദു ചെയ്യണം എന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെടുമോ?
ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയിൽ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലും ഉള്ള ശിൽപ്പങ്ങൾ തകർക്കുവാൻ ഇയാൾ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങൾക്ക് മുമ്പിലെ സാലഭഞ്ചികകൾക്ക് മാക്സി ഇടീക്കുമോ?
ഹണി ഉൾപ്പെടെ സ്ത്രീകൾ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുൽ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാൾക്ക് അറിയില്ലെ?
മനസ്സിലാക്കേണ്ട ഒരു കാര്യം ആണും പെണ്ണും തമ്മിൽ സൗഹൃദമോ പ്രൊഫഷണൽ ബന്ധമോ ഉണ്ടാവുക സ്വാഭാവികമാണ്. എത്ര അടുപ്പം ഉണ്ടായാലും ഏതെങ്കിലും ഒരു പോയൻ്റിൽ തനിക്ക് അലോസരം ഉണ്ടാകുന്നു എന്ന് കണ്ടാൽ അതിനെതിരെ പ്രതികരിയ്‌ക്കുവാനും ആവശ്യമെങ്കിൽ പരാതി നൽകുവാനും സ്ത്രീക്ക് അവകാശമുണ്ട്.
ഹണിയും അതേ ചെയ്തുള്ളൂ.
അതിന് അവരുടെ വസ്ത്രധാരണം മുതൽ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ വരെ എടുത്ത് അരോചകവും സ്ത്രീ വിരുദ്ധവുമായ വിമർശനങ്ങളുമായി ചാനലുകൾ തോറും കയറി ഇറങ്ങി പ്രതികരിയ്‌ക്കുവാൻ നടക്കുന്നു.
കുറ്റാരോപിതനേക്കാൾ സ്ത്രീവിരുദ്ധതയായാണ് അതിൽ പലതും എന്നാണ് എനിക്ക് ഫീൽ ചെയ്തത്. സിനിമയിൽ റേപ്പ് സീനിലോ ഇൻ്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാൽ ആ നടിയെ പൊതു സമൂഹത്തിൽ ആർക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തിൽ പറഞ്ഞു വെക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്.
അത്തരക്കാരെ ചർച്ചയിൽ നിന്ന് അവതാരകർ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്നാണ് ചോദിക്കുവാൻ ഉള്ളത്.
മാധ്യമ ചർച്ചകൾ നയിക്കുന്നവരോട് ഒന്നു പറഞ്ഞു കൊള്ളട്ടെ, അന്തിചർച്ചകളിൽ രാഷ്‌ട്രീയക്കാരുടെ പോർവിളികളും വർഗ്ഗീയത പറച്ചിലും അസഹനീയമാണ് അത് സമൂഹത്തെ വിഷലിപ്തമാക്കുന്നുണ്ട്, അതിന്റെ കൂടെ സ്ത്രീ വിരുദ്ധത പറയുവാൻ കൂടെ അവസരം ഒരുക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ആഭാസത്തരം പറയുവാൻ അവസരം നൽകരുത്.
ശ്രീയാ രമേഷ്

 

Tags: HONEYactresssreeya rameshroserahul easwar
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies