നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിക്കാമോ? സിപിഎമ്മിനെ വെല്ലുവിളിച്ച് അൻവർ; യുഡിഎഫ് പ്രസംഗിക്കാൻ വിളിച്ചില്ലെങ്കിൽ സ്വന്തമായി മൈക്കുമെടുത്ത് ഇറങ്ങും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിക്കാമോ? സിപിഎമ്മിനെ വെല്ലുവിളിച്ച് അൻവർ; യുഡിഎഫ് പ്രസംഗിക്കാൻ വിളിച്ചില്ലെങ്കിൽ സ്വന്തമായി മൈക്കുമെടുത്ത് ഇറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 03:49 pm IST
FacebookTwitterWhatsAppTelegram

നിലമ്പൂർ: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഒരു പഞ്ചായത്തെങ്കിലും പിടിച്ചുകാണിക്കാമോയെന്ന് സിപിഎമ്മിനെ വെല്ലുവിളിച്ച് പി.വി അൻവർ. രാവിലെ നടത്തിയ വാർത്താസമ്മേളനത്തിനിടെ ആയിരുന്നു പി.വി അൻവറിന്റെ വെല്ലുവിളി. ഇക്കാര്യത്തിൽ പന്തയത്തിനുണ്ടോയെന്ന് മാദ്ധ്യമപ്രവർത്തകരോടും അൻവർ ആരാഞ്ഞു.

പി.വി. അൻവർ പോയിട്ട് രോമം പോയിട്ടില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ തവണ താൻ വീട് കയറി വോട്ട് ചോദിച്ചിട്ടാണ് ഇത്രയും വോട്ടുകൾ കിട്ടിയത്. പോത്തുകല്ല്, കരുളായി പഞ്ചായത്തുകളിൽ അങ്ങനെയാണ് സംഭവിച്ചത്. ഇപ്പോ കൈയ്യും വെട്ടും കാലും വെട്ടും എന്ന് പറഞ്ഞ് നടക്കുകയാണ്. നിലമ്പൂർ നഗരസഭയിൽ രണ്ട് സീറ്റിൽ കൂടുതൽ സിപിഎമ്മിന് ജയിക്കാൻ കഴിയില്ല. നാലായിരുന്നു, അത് രണ്ടിലേക്ക് വരുമെന്നും പി.വി അൻവർ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി എങ്ങനെ പ്രചാരണം നടത്തുമെന്ന് ചോദിച്ചപ്പോൾ യുഡിഎഫിന്റെ പ്രചാരണ യോഗങ്ങളിൽ എന്നെ വിളിച്ചില്ലെങ്കിൽ ഞാൻ ഒരു മൈക്കും കെട്ടി ഇറങ്ങുമെന്ന് ആയിരുന്നു അൻവറിന്റെ മറുപടി. യുഡിഎഫിന് നിരുപാധിക പിന്തുണ നൽകും എന്നാണ് താൻ പറഞ്ഞത്. എനിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടല്ലോയെന്നും പി.വി അൻവർ കൂട്ടിച്ചേർത്തു.

നിലമ്പൂരിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് താൻ മുന്നോട്ടുവെച്ചത് ഒരു റിക്വസ്റ്റ് മാത്രമാണ്. മലയോര കർഷക മേഖലയിലെ ഒരു വ്യക്തിയെന്ന നിലയ്‌ക്കും ക്രൈസ്തവ സമുദായത്തിലെ അംഗമെന്ന നിലയിലും ജോയിയാണ് ഇവിടെ ഏറ്റവും വലിയ വോട്ടിൽ ജയിക്കാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥി. 30,000 വോട്ടിൽ കുറയാതെ ജയിക്കാൻ സാധിക്കും. രാഷ്‌ട്രീയ ചുറ്റുപാട് മാത്രമല്ല, ഒരു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന സമൂഹ്യ ചുറ്റുപാടും ഉണ്ട്. ആ സാമൂഹ്യ ചുറ്റുപാട് കൂടി അനുകൂലമായി നിൽക്കുന്നത് ജോയിക്കാണെന്നും അൻവർ കൂട്ടിച്ചേർത്തു.

Tags: നിലമ്പൂരിലെ സ്ഥാനാർത്ഥിCPIMudfnilamburpv anvarസിപിഎംയുഡിഎഫ്പി.വി അൻവർ
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies