മുട്ട പുഴുങ്ങുക അല്ലെങ്കിൽ പൊരിക്കുക, അതുമല്ലെങ്കിൽ റോസ്റ്റാക്കുക. ഇതല്ലാതെ മുട്ട എങ്ങനെ കഴിക്കുമെന്ന് കരുതാറുണ്ടോ? എന്നും ഒരേ രുചിയിൽ കഴിച്ച് മടുത്തെങ്കിൽ മുട്ട വരഞ്ഞ് വരട്ടി നോക്കൂ.. റെസിപ്പി ഇതാ..
ചേരുവകൾ
മുട്ട പുഴുങ്ങിയത്- നാല് എണ്ണം
വെളിച്ചെണ്ണ
കുരുമുളക് പൊടി- അര ടീസ്പൂൺ
മുളകുപ്പൊടി- ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
ഗരംമസാല- അര ടീസ്പൂൺ
കറിവേപ്പില
ഉപ്പ്
തയ്യാറാക്കേണ്ട വിധം
മുട്ട പുഴുങ്ങിയത് വരഞ്ഞെടുക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് തീ കുറച്ച് വച്ചതിന് ശേഷം കുരുമുളക് പൊടി, മുളകുപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് ഉപ്പും കറിവേപ്പിലയും ചേർക്കുക. ഇതിലേക്ക് മുട്ട ചേർത്ത് വഴറ്റുക. മുട്ട വരിഞ്ഞ് പൊരിച്ചത് റെഡി.