മികച്ച തൊഴിൽ വിപണിയാകാൻ ഇന്ത്യ; യുവാക്കൾ കരുത്ത്, നൂതന സാങ്കേതികവിദ്യ രാജ്യത്തിൻ്റെ സമ്പത്ത്; QS വേൾഡ് ഫ്യൂച്ചർ സ്കിൽ ഇൻഡ‍ക്സിൽ 25-ാം സ്ഥാനം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മികച്ച തൊഴിൽ വിപണിയാകാൻ ഇന്ത്യ; യുവാക്കൾ കരുത്ത്, നൂതന സാങ്കേതികവിദ്യ രാജ്യത്തിന്റെ സമ്പത്ത്; QS വേൾഡ് ഫ്യൂച്ചർ സ്കിൽ ഇൻഡ‍ക്സിൽ 25-ാം സ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2025, 11:07 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: QS വേൾഡ് ഫ്യൂച്ചർ സ്കിൽ ഇൻഡ‍ക്സിൽ മികച്ച പ്രകടനം കാഴ്ച വച്ച് ഇന്ത്യ. പട്ടികയിൽ 25-ാം സ്ഥാനവും ‘ഫ്യൂച്ചർ ഓഫ് വർക്ക്’ വിഭാ​​ഗത്തിൽ 99.1 സ്കോറോടെ രണ്ടാം സ്ഥാനവും ഇന്ത്യ കരസ്ഥമാക്കി.  ഭാവിയിലെ ജോലി സാധ്യതകൾ മുന്നിൽ കണ്ട് അതിന് അനുയോജ്യമാകും വിധത്തിലുള്ള വിപണിയായി ഭാരതം മാറുകയാണ്.

യുവാക്കളെ ശാക്തീകരിക്കാനും നൂതനാശങ്ങളെ വികസിപ്പിക്കുന്നതിനുമുള്ള വിളനിലയമായി ഭാരതം വൈകാതെ മാറുമെന്നതിന്റെ തെളിവാണ് സൂചികയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുവാക്കളെ സ്വയം പര്യാപ്തമാക്കാനും നൈപുണ്യം നേടാനും സഹായിക്കുന്ന നിരവധി പദ്ധതികളാണ് കേന്ദ്രം കഴിഞ്ഞ ദശകത്തിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

A proud moment for India. @QSCorporate WorldSkills Index https://t.co/Mp3lqDxugf ranks India 2nd for Digital Skills ahead of Canada and Germany.Under the guidance of PM @narendramodi initiatives like Skills India, they are building a workforce for the 21st Century, reshaping it’s… pic.twitter.com/cXNoMtjF3o

— Nunzio Quacquarelli (@NQuacquarelli) January 16, 2025


ഭാവി തലമുറയ്‌ക്ക് അവസരങ്ങളൊരുക്കുന്നത് ഇന്ത്യയായിരിക്കും. മുന്നോട്ടുള്ള യാത്രയ്‌ക്ക് ഊർജ്ജം പകരാൻ സൂചികയ്‌ക്ക് കഴിയുമെന്ന ശുഭാപ്തിവിശ്വാസവും പ്രധാനമന്ത്രി പങ്കുവച്ചു. അന്താാരഷ്‌ട്ര തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള രാജ്യങ്ങളുടെ സന്നദ്ധതയേയാണ് QS വേൾഡ് ഫ്യൂച്ചർ സ്കിൽ ഇൻഡക്സ് വിലയിരുത്തുന്നത്. നവീകരണം, വികസനം, തൊഴിൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാഭ്യാസ സംവിധാനങ്ങളും സമ്പദ് വ്യവസ്ഥയും എങ്ങനെ യോജിപ്പിക്കാമെന്നാണ് സൂചിക വിലയിരുത്തുന്നത്.

പ്രരാംഭഘട്ടത്തിലുള്ള കമ്പനികൾക്ക് മൂലധനം നൽകുന്ന വെഞ്ച്വർ ക്യാപിറ്റലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും രാജ്യത്തെ തൊഴിൽ മേഖലയ്‌ക്ക് കരുത്ത് പകരും. ഡിജിറ്റൽ മേഖലയിൽ തൊഴിൽ സാധ്യത രാജ്യത്ത് വർദ്ധിക്കുമെന്നും സൂചികയിൽ പറയുന്നുണ്ട്. മെക്സിക്കോയ്‌ക്കൊപ്പം ഡിജിറ്റൽ മേഖലയിലേക്ക് ഏറ്റവും കൂടുതൽ പേരെ നിയമിക്കുന്ന രാജ്യങ്ങളിലൊന്നാകും ഇന്ത്യ.

കുതിക്കുന്ന സമ്പദ് വ്യവസ്ഥ, വളരുന്ന ജിഡിപി, യുവാക്കളുടെ എണ്ണം, സ്റ്റാർട്ടപ്പുകൾ എന്നീ ഘടകങ്ങളാണ് ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുന്നതെന്ന് QS വെെസ് പ്രസിഡൻ്റ് പറഞ്ഞു. നിലവിലെ ജനസംഖ്യ വികസനത്തിനുള്ള അവസരങ്ങൾ നൽകുന്നുണ്ട്. അതേസമയം മിക്ക രാജ്യങ്ങളും പ്രായമേറുകയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

Tags: pm modi
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ കയറി പാമ്പ്; കടിയേറ്റ് 13 വയസുകാരി മരിച്ചു; മൂന്ന് വിദ്യാര്‍ഥിനികള്‍ ഗുരുതരാവസ്ഥയില്‍

Latest News

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies