മുംബൈ: പൂനെ-നാസിക് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് മരണം. മിനിവാനിൽ ടെമ്പോ തട്ടി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മഹാരാഷ്‌ട്രയിലെ നാരായൺഗാവിന് സമീപമായിരുന്നു സംഭവം.
നാരായൺഗാവിലേക്ക് പോവുകയായിരുന്ന മിനിവാനിന്റെ പിറകിൽ ടെമ്പോ ഇടിക്കുകയും റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ചെന്ന് പതിക്കുകയുമായിരുന്നു. മിനിവാനിൽ സഞ്ചരിച്ചിരുന്ന ഒമ്പത് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
Junnar, Maharashtra: Nine people died in a collision between a mini van and a stationary bus near Narayangaon on the Pune-Nashik Highway. The incident occurred around 10 am on Friday pic.twitter.com/7TbkXzbnaL
— IANS (@ians_india) January 17, 2025
മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. “പൂനെ-നാസിക് ഹൈവേയിൽ നാരായൺഗാവിനടുത്തുണ്ടായ ദാരുണമായ അപകടത്തിൽ 9 പേർ മരിച്ച സംഭവം ദൗർഭാഗ്യകരമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് എല്ലാവിധ ചികിത്സാസഹായവും സർക്കാർ നൽകും.” ഫഡ്നാവിസ് എക്സിൽ കുറിച്ചു.















