ഇല്ല, വെടിനിർത്തൽ നടപ്പാകില്ല!! ഹമാസ് വാക്ക് തെറ്റിച്ചെന്ന് നെതന്യാഹു; കരാറിൽ നിന്ന് ഇസ്രായേൽ പിന്നോട്ട്; കാരണമിത്..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇല്ല, വെടിനിർത്തൽ നടപ്പാകില്ല!! ഹമാസ് വാക്ക് തെറ്റിച്ചെന്ന് നെതന്യാഹു; കരാറിൽ നിന്ന് ഇസ്രായേൽ പിന്നോട്ട്; കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2025, 10:58 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ​ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കണമെങ്കിൽ ബന്ദികളുടെ പേരുവിവരങ്ങൾ നൽകണമെന്ന ഉപാധി ഹമാസ് തെറ്റിച്ചതിനെ തുടർന്ന് വെടിനിർത്തലിൽ നിന്ന് പിന്മാറി ഇസ്രായേൽ. ഹമാസ് മോചിപ്പിക്കുമെന്ന് ഉറപ്പുനൽകിയ ബന്ദികളുടെ പട്ടിക ലഭിക്കുന്നതുവരെ കരാറുമായി മുന്നോട്ടുപോകാൻ തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ​ഗാസയിൽ ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിലാകുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ നിർണായക പ്രഖ്യാപനം.

ഹമാസ് അറിയിച്ചതുപോലെ, അവർ മോചിപ്പിക്കുന്ന ഇസ്രായേലി ബന്ദികളുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക ലഭിക്കുന്നതുവരെ വെടിനിർത്തൽ നടപ്പിലാകില്ല. ബന്ദികളെ മോചിപ്പിക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും ബന്ദികളുടെ പേരുകൾ നൽകണമെന്നാണ് വെടിനിർത്തൽ കരാറിൽ പറയുന്നത്. എന്നാൽ ഇതുവരെയും ഹമാസ് അതുനൽകിയിട്ടില്ല. പ്രാദേശിക സമയം നാല് മണിക്കെങ്കിലും ബന്ദികളുടെ പേരുകളടങ്ങിയ പട്ടിക കൈമാറണമായിരുന്നു. കരാർ ലംഘനം ഇസ്രായേൽ വച്ചുപൊറുപ്പിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.

ദീർഘകാലമായി ലോകം മുഴുവൻ കാത്തിരുന്ന ബന്ദിമോചനവും വെടിനിർത്തലും നടപ്പാകാൻ ഏതാനും മണിക്കൂറുകൾ ശേഷിക്കെയാണ് ഇസ്രായേലിന്റെ നിർണായക നീക്കം. കർശന വ്യവസ്ഥകളോടെയുള്ള വെടിനിർത്തൽ കരാർ ഞായറാഴ്ച പ്രാബല്യത്തിൽ വരുമെന്ന പ്രഖ്യാപനമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. ആദ്യ ഘട്ടത്തിൽ 33 ഇസ്രായേലി ബന്ദികളെ ഹമാസ് മോചിപ്പിക്കുമ്പോൾ പകരമായി 2,000 പാലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ തിരികെ നൽകേണ്ടത്. എന്നാൽ ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടാത്തതാണ് കരാർ നടപ്പിലാകില്ലെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തിന് കാരണം.

Tags: israelHamasBenjamin NetanyahuGaza ceasefireHostage list
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies