പ്രണയത്തെ കൊന്നവളുടെ ഭാവിയെന്ത്? കഷായത്തിൽ വിഷം കലർത്തി നൽകി കാമുകനെ വകവരുത്തിയ ​ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രണയത്തെ കൊന്നവളുടെ ഭാവിയെന്ത്? കഷായത്തിൽ വിഷം കലർത്തി നൽകി കാമുകനെ വകവരുത്തിയ ​ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 07:40 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലക്കേസിൽ പ്രതി ​ഗ്രീഷ്മ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ശിക്ഷാവിധി ഇന്ന് പ്രസ്താവിക്കും. ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.

അപൂർവങ്ങളിൽ അപൂർവമായ കേസായി പരി​ഗണിക്കണമെന്നും പ്രതി ഗ്രീഷ്മയ്‌ക്ക് പരമാവധി ശിക്ഷ നൽകണമെന്നുമാണ് ഷാരോണിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഷാരോണിനെയല്ല അയാളുടെ പ്രണയത്തെയാണ് ഗ്രീഷ്മ കൊന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഗ്രീഷ്മയുടെ പ്രായം, തുടർപഠനം ഇവയൊക്കെ മുന്നിൽ കണ്ട് ശിക്ഷയുടെ കാലാവധി കുറയ്‌ക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

കേരളത്തെ നടുക്കിയ കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കുടിപ്പിക്കുകയും ഇതിന് പിന്നാലെ ഷാരോൺ കൊല്ലപ്പെടുകയും ചെയ്തെന്നാണ് കേസ്. ഒന്നും മൂന്നും പ്രതികൾ കുറ്റം ചെയ്തത് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകാൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഗ്രീഷ്മയ്‌ക്ക് ശിക്ഷ വിധിക്കുക. തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് അമ്മാവൻ നിർമ്മൽകുമാറിനെതിരെ തെളിയിക്കപ്പെട്ടത്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ അമ്മ സിന്ധുവിനെ വെറുതെവിട്ടു.

ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയിച്ചവരായിരുന്നു. ഗ്രീഷ്മയ്‌ക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ ​ശ്രമിച്ചു. ജ്യൂസ് ചലഞ്ച് എന്ന പേരിൽ നടത്തി പാരാസെറ്റമോൾ കലർത്തിയ ജ്യൂസ് ഷാരോണിനെ കുടിപ്പിച്ചു. എന്നാൽ ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും യുവാവ് രക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. ആരോ​ഗ്യനില വഷളായ ഷാരോൺ ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊല്ലപ്പെടുകയായിരുന്നു.

Tags: greeshmaSharon Murder caseSHARON CASE
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies