പ്രതി പോയ വഴിയേ...; 7-ാം നില വരെ കോണിപ്പടി കയറി, പിന്നെ പൈപ്പിലൂടെയും; സെയ്ഫിനെ കുത്തിയത് താനാണെന്ന് ഷെരീഫുൾ, സംഭവം പുനഃസൃഷ്ടിക്കും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതി പോയ വഴിയേ…; 7-ാം നില വരെ കോണിപ്പടി കയറി, പിന്നെ പൈപ്പിലൂടെയും; സെയ്ഫിനെ കുത്തിയത് താനാണെന്ന് ഷെരീഫുൾ, സംഭവം പുനഃസൃഷ്ടിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2025, 11:44 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡ് നടൻ‌ സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയുമായി അന്വേഷണ സംഘം ബാന്ദ്രയിലെ സെയ്ഫിന്റെ വീട്ടിലെത്തും. സംഭവം പുനസൃഷ്ടിക്കുമെന്ന് പൊലീസ് അറിയിച്ചു. വീട്ടിലേക്ക് കയറിയത് മുതൽ‌ സെയ്ഫിനെ ആക്രമിക്കുന്നതും ഒടുവിൽ വീട്ടിൽ‌ നിന്ന് പുറത്തേക്ക് കടന്നതും ഉൾപ്പെടെ പുനഃസൃഷ്ടിക്കും. കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന നി​ഗമനത്തിൽ ഉറച്ചുനിൽക്കുകയാണ് അന്വേഷണ സംഘം.

നിലവിൽ‌ അഞ്ച് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡ‍ിയിൽ വിട്ടിരിക്കുന്നത്. കോണിപ്പടിയിലൂടെയും പൈപ്പിലൂടെയുമാണ് മുകളിലേക്ക് കയറിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഷെരീഫുൾ ബാന്ദ്ര​ ബസ് സ്റ്റോപ്പിലാണ് കിടന്നുറങ്ങിയത്. അടുത്ത ദിവസം രാവിലെ ഏഴ് മണിവരെ പ്രതി ബാന്ദ്രയിൽ തന്നെയുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സെയ്ഫ് അലി ഖാന്റെ വീടാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഏഴാംനില വരെ കോണിപ്പടി കയറിയാണ് പോയത്. തുടർന്ന് പൈപ്പിലൂടെ വലിഞ്ഞുകയറി മുകളിലേക്ക് നീങ്ങി. പിന്നീട് കുളിമുറിയുടെ ജനൽ വഴിയാണ് മുറിയിലേക്ക് കടന്നത്. കുളിമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെയാണ് ജോലിക്കാരിയായ ഏലിയാമ്മ ഇയാളെ കണ്ടത്.  ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമയം മുറിയിലേക്ക് എത്തിയ സെയ്ഫ് അലി ഖാൻ പ്രതിയെ കടന്നുപിടിച്ചു. രക്ഷപ്പെടാൻ വേണ്ടിയാണ് സെയ്ഫിനെ പുറകിൽ നിന്ന് കുത്തിയതെന്നും പ്രതി മൊഴി നൽകി.

ആക്രമണത്തിന് ശേഷം പ്രതിയെ കീഴ്പ്പെടുത്തി മുറിയിലിട്ട് പൂട്ടിയെന്നാണ് ജീവനക്കാർ പറഞ്ഞത്. എന്നാൽ ഇവിടെ നിന്ന് പ്രതി രക്ഷപ്പെടുകയായിരുന്നു. ഇത്രയും കാര്യങ്ങൾ പുനസൃഷ്ടിക്കും. പ്രതിയുടെ ബാ​ഗിൽ നിന്നും സ്ക്രൂ ഡ്രൈവർ, കയർ, ചുറ്റിക ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയിരുന്നു.

അതേസമയം, മുംബൈയിലെ ലീലാവതി ആശുപത്രിയിൽ‌ ചികിത്സയിലുള്ള സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ട്. ഉടൻ‌ ആശുപത്രി വിടുമെന്നാണ് വിവരം.

Tags: PoliceSaif Ali Khanactorrecreate scene
Share
Tweet
SendShare

More News from this section

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

Latest News

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies