ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണെങ്കിൽ ദിവസം എങ്ങനെ തുടങ്ങുന്നു എന്നതും പ്രധാനമാണ്. ഉണക്കമുന്തി കുതിർത്ത പാനീയം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിനാവശ്യമായ പോഷകങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കും. ഇതൊരു ശീലമാക്കിയാലുള്ള ഗുണങ്ങൾ നിരവധിയാണ്.
- കരളിനെ ശുദ്ധീകരിക്കുന്നു
ഉണക്ക മുന്തിരി വെള്ളം കരളിലെ വിഷവസ്തുക്കളെ നശിപ്പിക്കുന്നു. ശരീരത്തിലെ എ[ഘടകരമ്യാ സംയുകതങ്ങളെ ഇല്ലാതാക്കുന്ന കരളിലെ എന്സൈമുകളുടെ ശരിയായ പ്രവർത്തനത്തിന് ഇവ സഹായിക്കും.
- ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു
ഉണക്കമുന്തിരി വെള്ളം വെറും വയട്ടുനിൽ കുടിക്കുന്നത് മലബന്ധം പോലുള്ള ദഹനപ്രശനങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. ഉണക്കമുന്തിരിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വൻകുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
- ആരോഗ്യമുള്ള ഹൃദയം
ഈ പാനീയത്തില ടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കുകയും ധമനികൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു. വെറും വയറ്റിൽ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ഹൃദ്രോങ്ങ സാധ്യതൾ അകറ്റി നിത്യയും
- ശരീരഭാരം കുറയ്‌ക്കുന്നു
ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന സ്വാഭാവിക മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നില്ല. ഇത് സ്ഥിരമായി കുടിക്കുന്നവർക്ക് വിശപ്പ് അനുഭവപ്പെടുന്നത് കുറയും. അനാരോഗ്യകരമായ ലഖുഭക്ഷണങ്ങൾ ഒഴികവക്കി ശരീരഭാരം കുറയ്‌ക്കാൻ ഉണക്കമുന്തി ഒരു നല്ല തെരഞ്ഞെടുപ്പാണ്.
- തിളങ്ങുന്ന ചർമത്തിനും മുടി വളർച്ചയ്‌ക്കും
അകാലനരയ്‌ക്കും ചർമ്മത്തിലെ ചുളിവുകൾക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ ഉണക്കമുന്തിരിയിലുള്ള ആന്റി ഓക്സിഡന്റുകൾക്ക് കഴിയും. ചർമത്തിൽ യുവത്വം നില നിർത്താൻ സഹായിക്കുന്ന കൊളാജന്റെ ഉത്പാദനത്തിലും ഇവയ്‌ക്ക് പങ്കുണ്ട്. ഉണക്ക മുന്തിരിയിലെ സി,ഇ എന്നീ വിറ്റാമിനുകൾ മുടിയിഴകൾ ശക്തിപ്പെടുത്തി മുടികൊഴിച്ചിൽ തടയുന്നു.