ഭാര്യയ്‌ക്കൊപ്പമുള്ള സെൽഫി കാലനായി ; ഛത്തീസ്ഗഢിൽ കൊല്ലപ്പെട്ട നക്‌സൽ ഭീകരനെ കണ്ടെത്തിയത് ഉപേക്ഷിച്ച ഫോണിലൂടെ; ഫോട്ടോ ലഭിച്ചത് പതിറ്റാണ്ടുകൾക്ക് ശേഷം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയ്‌ക്കൊപ്പമുള്ള സെൽഫി കാലനായി ; ഛത്തീസ്ഗഢിൽ കൊല്ലപ്പെട്ട നക്‌സൽ ഭീകരനെ കണ്ടെത്തിയത് ഉപേക്ഷിച്ച ഫോണിലൂടെ; ഫോട്ടോ ലഭിച്ചത് പതിറ്റാണ്ടുകൾക്ക് ശേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2025, 04:09 pm IST
FacebookTwitterWhatsAppTelegram

നക്സൽ ഭീകരൻ ചലപതിയെ കുടുക്കിയത്  ഭാര്യയുമൊത്തുള്ള സെൽഫി. കഴിഞ്ഞ ദിവസം ഛത്തീസ്ഗഢിലെ ഗരിയാബന്ദിൽ വെച്ചാണ് സുരക്ഷാസേന ചലപതി ഉൾപ്പെടെ 14 മാവോയിസ്റ്റുകളെ വധിച്ചത് . ഒരുകോടി രൂപയാണ് ഇയാളുടെ തലയ്‌ക്ക് വിലയിട്ടിരുന്നത്.

പതിറ്റാണ്ടുകളായി ഛത്തീസ്ഗഡ്-ഒഡീഷ വനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ചലപതി. നക്ലൽ സംഘത്തിന്റെ അടിവേര് അറുക്കാനുള്ള നീക്കവുമായി സുരക്ഷ സേന മുന്നേറുമ്പോഴും ചലപതി ഒരു നി​ഗൂഢതയായി തുടരുകയായിരുന്നു. ഇയാൾ ജീവിനോടെയുണ്ട് എന്ന് മാത്രമായിരുന്നു ഏക വിവരം.

ആന്ധ്ര-ഒഡീഷ ബോർഡർ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ  ‘ഡെപ്യൂട്ടി കമാൻഡർ’ ചൈതന്യ വെങ്കട്ട് രവി എന്ന അരുണയാണ് ചലപതിയുടെ ഭാര്യ. 2016 മെയ് മാസത്തിൽ ആന്ധ്രാപ്രദേശിൽ നക്സലൈറ്റുകളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പുണ്ടായി. സംഭവസ്ഥലത്ത് നിന്ന് നക്‌സലൈറ്റുകൾ ഓടി രക്ഷപ്പെട്ടെങ്കിലും ഒരു മൊബൈൽ ഫോൺ സുരക്ഷാ സേനയ്‌ക്ക് ലഭിച്ചു. ഈ ഫോണിൽ നിന്നാണ് ദമ്പതികളുടെ സെൽഫി കണ്ടെത്തിയത്. ഈ ചിത്രമാണ് ചലപതിയെ തിരിച്ചറിയാൻ സുരക്ഷാ സേനയെ സഹായിച്ചത്.

ആർക്കും എളുപ്പത്തിൽ  എത്തിച്ചേരാൻ കഴിയാത്ത നിബിഢമായ ബസ്തർ കാടുകളിലാണ് ചലപതിയുടെ ഒളിത്താവളം. അതിനാലാണ് ഇവിടുത്തെ ഓപ്പറേഷനിൽ പൊലീസ് പലപ്പോഴും പതറിപ്പോയിരുന്നത്.  ചലപതി എന്നറിയപ്പെടുന്ന രാമചന്ദ്ര റെഡ്ഡി ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലക്കാരനാണ്. പ്രതാപ് റെഡ്ഡി, രാമചന്ദ്ര റെഡ്ഡി, അപ്പറാവു, ചലപതി, ജയറാം, രാമു എന്നിങ്ങനെയാണ് പൊലീസ് രേഖകളിൽ ഇയാളുടെ പേരുകൾ. പത്താം ക്ലാസ് വരെയാണ് വിദ്യാഭ്യാസം. 2008ൽ ഒഡീഷയിലെ നയാഗർ ജില്ലയിൽ നക്‌സലൈറ്റ് ആക്രമണത്തിൽ 13 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്റെ സൂത്രധാരൻ എന്ന് നിലയിലാണ് ഇയാൾ ​ബ്ലാക്ക് ലിസ്റ്റിൽ ഇടം പിടിച്ചത്.
.

 

Tags: MavoistNexalChelapthi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies