അമേരിക്കയിൽ നിർമിക്കൂ, ഇല്ലെങ്കിൽ താരിഫ് കുറേ അടയ്ക്കേണ്ടി വരും; ഉത്പാദകരോട് ട്രംപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയിൽ നിർമിക്കൂ, ഇല്ലെങ്കിൽ താരിഫ് കുറേ അടയ്‌ക്കേണ്ടി വരും; ഉത്പാദകരോട് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 10:12 am IST
FacebookTwitterWhatsAppTelegram

ദാവോസ്: സ്വിറ്റ്സർലാൻഡിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തെ (World Economic Forum) അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വ്യവസായികൾ തങ്ങളുടെ ഉത്പന്നങ്ങൾ യുഎസിൽ നിർമ്മിക്കുകയാണെങ്കിൽ കുറഞ്ഞ നികുതി മാത്രമേ ഈടാക്കൂവെന്നും അല്ലെങ്കിൽ വൻ തുക താരിഫ് ഇനത്തിൽ അടയ്‌ക്കേണ്ടി വരുമെന്നും ട്രംപ് അറിയിച്ചു.

വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ഫോറത്തിന്റെ വാർഷിക യോഗത്തെ ട്രംപ് അഭിസംബോധന ചെയ്തത്. എണ്ണ വില കുറയ്‌ക്കാൻ സൗദി അറേബ്യയോടും ഒപെക്കിനോടും ആവശ്യപ്പെടുമെന്നും വില കുറഞ്ഞാൽ റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു.

ലോകമെമ്പാടും, ഭക്ഷ്യവില വൻ തോതിലാണ് ഉയർന്നിരിക്കുന്നത്. അമേരിക്കയിലെ പണപ്പെരുപ്പം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായും ട്രംപ് ചൂണ്ടിക്കാട്ടി. ലോകത്തിൽ ഏറ്റവുമധികം എണ്ണയും വാതകവുമുള്ളത് അമേരിക്കയിലാണ്, അത് താൻ ഉപയോഗിക്കാൻ പോവുകയാണ്. അതുവഴി എല്ലാ സാധനങ്ങളുടേയും സേവനങ്ങളുടെയും ചെലവ് കുറയും. തൽഫലമായി ലോകത്തിലെ ഉത്പാദകശക്തിയായി അമേരിക്ക മാറുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കൻ ജനതയെ സഹായിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവുകളാണ് പാസാക്കാൻ പോകുന്നത്. അതേസമയം ഒരു വ്യവസായി തങ്ങളുടെ ഉത്പന്നങ്ങൾ അമേരിക്കയിൽ നിർമ്മിക്കുന്നില്ലെങ്കിൽ, താരിഫ് അടയ്‌ക്കേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയിലേക്ക് വരൂ, നിങ്ങളുടെ ഉത്പന്നം ഇവിടെ നിർമിക്കൂ.. ലോകത്തെ ഏറ്റവും കുറഞ്ഞ നികുതി നിങ്ങളടച്ചാൽ മതിയാകും. എന്നാൽ അമേരിക്കയിൽ ഉത്പാദിപ്പിക്കാൻ തയ്യാറല്ലെങ്കിൽ നിങ്ങൾ താരിഫ് കുറേ അടയ്‌ക്കേണ്ടി വരും- ട്രംപ് പറഞ്ഞു.

Tags: donald trumpus presidentMake In AmericaPay TariffsDavos
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies