കൊച്ചി: റോക്കറ്റ് സ്പീഡിൽ കുതിക്കുകയാണ് സ്വർണവില. ചരിത്രത്തിലാദ്യമായി പവന് 60,000 രൂപയും കടന്നു. ഇന്നിപ്പോൾ 240 രൂപ കൂടി വർദ്ധിച്ചതോടെ 60,440 രൂപയായി. ഗ്രാമിന് വില 7,555 രൂപയാണ്. 30 രൂപയാണ് വർദ്ധിച്ചത്.
സ്വർണവില 60,000 കടന്നത് ബുധനാഴ്ചയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ റെക്കോർഡ് തിരുത്തി വീണ്ടും കുതിക്കുകയാണ് സ്വർണം. ജനുവരി തുടക്കത്തിൽ 57,200 രൂപയായിരുന്ന സ്വർണവിലയാണ് മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നതോടെ ടോപ് ഗിയറിലായത്.
കഴിഞ്ഞ വർഷം സ്വർണ നിരക്ക് 59,000 തൊട്ടെങ്കിലും പിന്നീട് താഴുകയായിരുന്നു. എന്നാൽ പുതുവർഷം സ്വർണവില ഉയരുകയാണ്. ഇതേപോക്ക് പോയാൽ വൈകാതെ പവൻ വില 70,000 എത്തുമെന്നാണ് കണക്കുകൂട്ടൽ.















