"ഹൃദയസ്പർശിയായ കഥ, ദമ്പതികൾ കാണേണ്ട സിനിമയാണിത്; ചില രം​ഗങ്ങൾ കണ്ട് കണ്ണ് നിറഞ്ഞുപോയി"; മലയാളികളുടെ സ്വന്തം കൺമണിയായി 'അൻപോട് കൺമണി'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ഹൃദയസ്പർശിയായ കഥ, ദമ്പതികൾ കാണേണ്ട സിനിമയാണിത്; ചില രം​ഗങ്ങൾ കണ്ട് കണ്ണ് നിറഞ്ഞുപോയി”; മലയാളികളുടെ സ്വന്തം കൺമണിയായി ‘അൻപോട് കൺമണി’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2025, 03:55 pm IST
FacebookTwitterWhatsAppTelegram

ലിജു തോമസ് സംവിധാനം ചെയ്ത് അർജുൻ അശോകനും അനഘ നാരായണനും പ്രധാന വേഷത്തിലെത്തിയ ചിത്രം അൻപോട് കൺമണിയെ നെഞ്ചേറ്റി പ്രേക്ഷകർ. ഹൃദയസ്പർശിയായ കഥ പറയുന്ന സിനിമയാണ് അൻപോട് കൺമണി എന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പറയുന്നത്.

“ഒരു ലാ​ഗും ഇല്ലാത്ത മുഴുനീള എന്റർടൈൻമെന്റ് സിനിമയാണ് അൻപോട് കൺമണി. വലിച്ച് നീട്ടാതെ കഥ സിംപിളായി അവതരിപ്പിക്കുന്നുണ്ട്. എല്ലാ കഥാപാത്രങ്ങളും നന്നായി ചെയ്തിട്ടുണ്ട്. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമാകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നല്ലൊരു സന്ദേശമാണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. ചില രം​ഗങ്ങളൊക്കെ കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോകും. അധികം പ്രമോഷൻസൊന്നും ഇല്ലാതെ വന്ന സിനിമയാണ്. പ്രതീക്ഷിച്ചത് പോലെയല്ല, ഇമോഷൻസിന്റെ വെറൊരു തലത്തിലേക്കാണ് ചിത്രം നമ്മളെ കൊണ്ടുപോകുന്നത്. അർജുൻ അശോകന്റെ പ്രകടനത്തെ കുറിച്ച് പറയാൻ വാക്കുകളില്ല”.

“ഭാര്യ ഭർത്താക്കന്മാരുടെ ഇടയിൽ നടക്കുന്ന കഥയാണ്. കല്യാണം കഴിഞ്ഞവർക്ക് ഒരു ഓർമപ്പെടുത്തലും കല്യാണം കഴിയാത്തവർക്കൊരു സന്ദേശവുമാണ് അൻപോട് കൺമണി. കുടുംബത്തോടൊപ്പം കാണാൻ പറ്റിയൊരു സൂപ്പർ സിനിമ. അടുത്തകാലത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും നല്ല സിനിമ. കണ്ണ് നിറയ്‌ക്കുന്ന ഒരുപാട് സീനുകൾ ചിത്രത്തിലുണ്ട്”.

ഒരു നാട്ടിൻപുറത്ത് നടക്കുന്ന സംഭവങ്ങളൊക്കെയാണ് ചിത്രം പറയുന്നത്. മലയാളികളുടെ സ്വന്തം കൺമണിയായി അൻപോട് കൺമണി മാറും. ഓരോ ഫ്രെയിമും അത്രയധികം മനോഹരമായാണ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടനം ​ഗംഭീരമായിരുന്നു. ആദ്യം മുതൽ അവസാനം വരെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നു.

എല്ലാവരുടെയും പ്രതികരണം കണ്ട് ഒരുപാട് സന്തോഷമുണ്ടെന്ന് അൻപോട് കൺമണിയിലെ നായിക അനഘ നാരായണൻ പ്രതികരിച്ചു. പ്രേക്ഷകർക്ക് സിനിമ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടെന്നും തിയേറ്ററിലെ കയ്യടി കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെന്നും മാല പാർവതി പറഞ്ഞു. ചിത്രത്തിൽ പ്രധാനകഥാപാത്രത്തെയാണ് മാല പാർവതി അവതരിപ്പിക്കുന്നത്.

Tags: movieTheatreresponseANPODU KANMANI
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies