നാരങ്ങയോളമല്ല, നാരങ്ങയേക്കാൾ! ​നാരങ്ങാ തൊലിയുടെ ​ഗുണങ്ങളെ കുറിച്ച് അറിയാമോ? സംഭവം കിടിലനാണേ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നാരങ്ങയോളമല്ല, നാരങ്ങയേക്കാൾ! ​നാരങ്ങാ തൊലിയുടെ ​ഗുണങ്ങളെ കുറിച്ച് അറിയാമോ? സംഭവം കിടിലനാണേ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2025, 05:38 pm IST
Facebook
Twitter
WhatsAppTelegram

നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് തൊലി കളയുന്നതാണ് പതിവ്. നാരങ്ങയുടെ ​ഗുണങ്ങളെ കുറിച്ച് അറിയാത്തവർ വിരളമായിരിക്കും. എന്നാൽ നാരങ്ങയോളം ​ഗുണങ്ങളാണ് നാരങ്ങാ തൊലിക്കുമുള്ളത്. പലർക്കും ഈ വസ്തുത അറിയില്ലെന്നതാണ് വാസ്തവം.

വിറ്റാമിൻ സി, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, കാത്സ്യം, മ​ഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് നാരങ്ങ. നാരങ്ങ നീരിനെക്കാൾ പോഷകം നാരങ്ങാ തൊലിയിലുണ്ടെന്നതാണ് സത്യം. നാരങ്ങാ നീരിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയേക്കാൾ കൂടുതൽ നാരങ്ങാ തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ ഡി ലിമോണിൻ എന്ന ആൻ്റി ഓക്സിഡന്റും അടങ്ങിയിരിക്കുന്നു. ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണായകമാണ്.

നാരങ്ങാ തൊലിയിൽ അടങ്ങിയിരിക്കുന്ന പെക്ടിൻ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു.
മുഖക്കുരു, പി​ഗ്മെൻ്റേഷൻ എന്നിവയ്‌ക്കെതിരെ പോരാടാൻ നാരങ്ങാ തൊലി സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന അസ്കോർബിക് ആസിഡും വിറ്റാമിൻ സിയും ചുളിവുകളെ തടയുന്നു. മുഖത്തെ പാടുകൾ കുറയ്‌ക്കുന്നു.

നാരങ്ങാ തൊലിയിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോയിഡ്, വിറ്റാമിൻ സി, പെക്റ്റിൻ എന്നിവ രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്‌ക്കുന്നു. നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ അകറ്റാനും ഇത് സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും നാരങ്ങാ തൊലി സഹായിക്കും. വായുടെയും മോണയുടെയും ആരോ​ഗ്യത്തിനും നാരങ്ങാ തൊലി നല്ലതാണ്. വിറ്റാമിൻ സിയുടെ കുറവ് മൂലമുണ്ടാകുന്ന മോണയിലെ രക്തസ്രാവം, സ്കർവി പോലുള്ള രോ​ഗങ്ങളെ ചൊറുക്കുന്നു.ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.

നീരെടുത്ത നാരങ്ങാ വെയിലത്ത് വച്ച് ഉണക്കി പൊടിച്ചെടുത്ത് ഉപയോ​ഗിക്കാവുന്നതാണ്. ചൂടുവെള്ളത്തിൽ ഒരു നുള്ള് ചേർത്ത് കലക്കി കുടിക്കുന്നതും നല്ലതാണ്.

Tags: benefitsLemon Peel
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies