ചരിത്രമെഴുതിയ വനിത!! നിർമലം ഈ റെക്കോർഡ്!! തുടർച്ചയായി 8-ാം ബജറ്റ് അവതരിപ്പിച്ച് നിർമലാ സീതാരാമൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രമെഴുതിയ വനിത!! നിർമലം ഈ റെക്കോർഡ്!! തുടർച്ചയായി 8-ാം ബജറ്റ് അവതരിപ്പിച്ച് നിർമലാ സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2025, 11:02 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യം കാത്തിരുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനൊപ്പം വലിയൊരു ചരിത്രനേട്ടത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് ഭാരതം. ധനമന്ത്രി നിർമലാ സീതാരാമൻ തുടർച്ചയായി എട്ട് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റുകൂടിയാണ് നിർമല അവതരിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി 2019ൽ രണ്ടാം തവണ അധികാരമേറ്റപ്പോഴാണ് ഇന്ത്യയുടെ ആദ്യ മുഴുവൻ സമയ വനിതാ ധനമന്ത്രിയായി നിർമലാ സീതാരാമൻ നിയമിതയായത്. അതിനുശേഷം, 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉൾപ്പെടെ ഏഴ് തുടർച്ചയായ ബജറ്റുകൾ അവർ അവതരിപ്പിച്ചു.

2025–26 സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റ് കൂടി അവതരിപ്പിച്ചതോടെ മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിലേക്കാണ് നിർമല അടുക്കുന്നത്. 1959നും 1969നും ഇടയിൽ പത്ത് ബജറ്റുകളായിരുന്നു മുൻ പ്രധാനമന്ത്രി അവതരിപ്പിച്ചത്. 1959 മുതൽ 64 വരെയുള്ള കാലഘട്ടത്തിൽ ധനമന്ത്രിയായിരിക്കെ ആറ് ബജറ്റുകളും 1967-69 കാലത്ത് നാല് ബജറ്റുകളും മൊറാർജി ദേശായി അവതരിപ്പിച്ചിരുന്നു. ഒമ്പത് ബജറ്റുകൾ അവതരിപ്പിച്ച പി. ചിദംബരവും എട്ട് ബജറ്റുകൾ അവതരിപ്പിച്ച പ്രണബ് മുഖർജിക്കും റെക്കോർഡുണ്ട്. പിവി നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് 1991 മുതൽ 1995 വരെ അഞ്ച് ബജറ്റുകളാണ് അവതരിപ്പിച്ചത്.

എന്നാൽ നിർമലാ സീതാരാമന് തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് നേട്ടം. കൂടാതെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയതിന്റെ ബഹുമതിയും നിർമലയ്‌ക്ക് സ്വന്തമാണ്. 2020ലെ ബജറ്റ് പ്രസംഗം രണ്ട് മണിക്കൂർ 40 മിനിറ്റാണ് നീണ്ടുനിന്നത്. എന്നിട്ടും അവർക്ക് രണ്ട് പേജ് ഒഴിവാക്കേണ്ടി വന്നിരുന്നു.

ഏറ്റവും ഹ്രസ്വമായ ബജറ്റ് അവതരണം നടത്തിയത് ഹിരുഭായ് മുൽജിഭായ് പട്ടേലാണ്. 1977ലെ ബജറ്റ് അവതരണത്തിൽ 800 വാക്കുകൾ മാത്രം സംസാരിച്ച് അവർ നടത്തിയ പ്രസംഗമാണ് ചരിത്രത്തിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസം​ഗം.

Tags: nirmala sitharamanFinance Minister Nirmala SitharamanUnion Budget 2025
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies