"സുധാകരനെയും അമ്മയേയും വെട്ടിവീഴ്ത്തി; കൊടുവാൾ വീട്ടിൽ വച്ച് പാടത്തിലൂടെ ഓടി, മലകയറി, പൊലീസ് ജീപ്പ് മലമുകളിൽ നിന്ന് നിരീക്ഷിച്ചു" വിവരിച്ച് ചെന്താമര
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സുധാകരനെയും അമ്മയേയും വെട്ടിവീഴ്‌ത്തി; കൊടുവാൾ വീട്ടിൽ വച്ച് പാടത്തിലൂടെ ഓടി, മലകയറി, പൊലീസ് ജീപ്പ് മലമുകളിൽ നിന്ന് നിരീക്ഷിച്ചു” വിവരിച്ച് ചെന്താമര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 02:33 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: കനത്ത സുരക്ഷയിൽ ചെന്താമരയെ നെന്മാറയിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ്. സുധാകരനെയും ലക്ഷ്മിയേയും കൊലപ്പെടുത്തിയതും ശേഷം ഫോൺ ഉപേക്ഷിച്ച് രക്ഷപ്പെട്ടതും മലയിൽ ഒളിച്ചിരുന്നതുമെല്ലാം ചെന്താമര വിശദീകരിച്ചു. അഞ്ഞൂറോളം പൊലീസുകാരുടെ സുരക്ഷാ വലയത്തിലായിരുന്നു പോത്തുണ്ടിയിലെ ബോയൻ കോളനിയിലും പരിസരപ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തിയത്.

കൊലപാതകത്തിന് ശേഷം വീട്ടിൽ കൊടുവാൾ വച്ച് വീടിന്റെ പിറകിലൂടെ ചാടി രക്ഷപ്പെട്ടു. പാടത്തിലൂടെ ഓടിപ്പോയി. ഇതിനിടെ സിം, ഫോൺ എന്നിവ ഉപേക്ഷിച്ചു. സമീപത്തെ കനാലിൽ വൈകുന്നേരം വരെ ഇരുന്നു. നേരം സന്ധ്യയായപ്പോൾ കനാലിലെ ഓവിലൂടെ വൈകുന്നേരം മല കയറിയെന്നും ചെന്താമര പറയുന്നു.

ജനുവരി 27ന് രാവിലെ ചെന്താമര കത്തിയുമായി നിൽക്കുന്നത് സുധാകരൻ കണ്ടു. ഇതോടെ സുധാകരൻ സഞ്ചരിച്ച വാഹനം റിവേഴ്സ് എടുത്തു. പിന്തുടർന്ന ചെന്താമര സുധാകരനെ ആക്രമിച്ചു. ഈ സമയം ലക്ഷ്മി അവരുടെ വീടിന് മുന്നിൽ നിൽക്കുകയായിരുന്നു. ആക്രമണം കണ്ട ലക്ഷ്മി ഉറക്കെ നിലവിളിച്ചുകൊണ്ട് അടുത്തെത്തി. തനിക്ക് നേരെ ശബ്ദം ഉണ്ടാക്കിവരുന്നത് കണ്ടപ്പോൾ ലക്ഷമിയേയും ആക്രമിച്ചു. രണ്ടുപേരെയും വെട്ടിവീഴ്‌ത്തിയ ശേഷം ആയുധങ്ങളുമായി വീട്ടിലേക്ക് പോയി.

കൊടുവാളും, പൊട്ടിയ മരത്തടിയും വീട്ടിൽവച്ച ശേഷം പിൻവശം വഴി പുറത്തിറങ്ങി. വീടിനു സമീപത്തെ പാടവരമ്പത്തിലൂടെ നടന്ന് അരക്കമലയിലേക്ക് നടന്നു. ഇതിനിടെ പാടവരമ്പത്തെ കുറ്റിക്കാട്ടിലേക്ക് മൊബൈൽ ഫോണും സിമ്മും എറിഞ്ഞ് ഉപേക്ഷിച്ചു. പാടവരമ്പത്തെ കമ്പിവേലി ചാടിക്കടന്ന് വനത്തിന്റെ സമീപത്തേക്ക് പോയി. നാട്ടുകാരുടെ കണ്ണിൽ പെടാതിരിക്കാൻ കനാലിലെ ഓവു പാലത്തിനടിയിലൂടെ ഇറങ്ങി നടന്നു. വനത്തിൽ കയറുന്നതിനിടെ ആനയുടെ മുന്നിൽ അകപ്പെട്ടു. ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നു. രാത്രി 12 മണിയോടെയാണ് മലയിൽ കയറിയത്. അവിടെ ഒരു ഗുഹയിൽ കഴിഞ്ഞു. മലയിൽ വച്ച് പൊലീസ് ജീപ്പിന്റെ ലൈറ്റും ഡ്രോൺ നിരീക്ഷണവും കണ്ടുവെന്നും ചെന്താമര വിശദീകരിച്ചു.

ആലത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതോടെയാണ് പ്രതി ചെന്താമരയെ ഉച്ചയ്‌ക്ക് 12.30ന് പോത്തുണ്ടി ബോയൻ കോളനിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

 

Tags: ChenthamaraNenmara Double Murder
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies