"CSR ഫണ്ടായി ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല, 'സൈൻ' തട്ടിപ്പിന് ഇര; ഭരണ-പ്രതിപക്ഷ നേതാക്കളുമായി അനന്തുവിന് അടുത്ത ബന്ധം, അതിനാൽ സംശയം തോന്നിയില്ല"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“CSR ഫണ്ടായി ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല, ‘സൈൻ’ തട്ടിപ്പിന് ഇര; ഭരണ-പ്രതിപക്ഷ നേതാക്കളുമായി അനന്തുവിന് അടുത്ത ബന്ധം, അതിനാൽ സംശയം തോന്നിയില്ല”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2025, 01:15 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: CSR പദ്ധതിയുടെ പേരിൽ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും ‘സൈൻ’ എന്ന സംഘടനയും അനന്തുവിന്റെ തട്ടിപ്പിന് ഇരയാണെന്നും ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ. സിഎസ്ആർ ഫണ്ടിന്റെ പേരിൽ തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണനെതിരെ പരാതി നൽകുമെന്നും അഭിഭാഷകരുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പകുതിവിലയ്‌ക്ക് സാധനങ്ങൾ നൽകുമെന്ന് വാ​ഗ്ദാനം ചെയ്ത് ആയിരക്കണക്കിന് പേരെ കബളിപ്പിച്ച് പണം തട്ടിയ അനന്തു കൃഷ്ണൻ സൈൻ എന്ന സംഘടനയേയും തട്ടിപ്പിനായി ഉപയോ​ഗിച്ചിരുന്നു. തുടർന്ന് എഎൻ രാധാകൃഷ്ണനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദ്ദേഹം വിശ​ദീകരണവുമായി എത്തിയത്.

സൈൻ എന്ന സംഘടന 12 വർഷമായി പൊതുരംഗത്തുണ്ട്. കേന്ദ്ര തൊഴിൽ മന്ത്രാലയവുമായി സഹകരിച്ച് 32 തൊഴിൽ മേളകളാണ് സംഘടിപ്പിച്ചത്. രജിസ്ട്രേഷൻ പൂർണമായും സൗജന്യമായിരുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി സൗജന്യ ശസ്ത്രക്രിയയടക്കം നിരവധി സേവനങ്ങൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടുകാലമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നയാളാണ് താൻ. സേവന പ്രവർത്തനങ്ങളിൽ സജീവമാണ്. അനന്തുകൃഷ്ണൻ തന്നെയും കബളിപ്പിക്കുകയായിരുന്നു. പകുതിവിലയ്‌ക്ക് ഇരുചക്രവാഹനങ്ങൾ നൽകുന്നതിന് വൻകിട കമ്പനികളുടെ സിഎസ്ആർ ഫണ്ട് ലഭിക്കുമെന്ന് പറഞ്ഞ് തന്നെയും വിശ്വസിപ്പിച്ചു. സൈൻ എന്ന സ്ഥാപനവും അനന്തു കൃഷ്ണന്റെ തട്ടിപ്പിന് ഇരയാണെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.

അനന്തു കൃഷ്ണനെതെതിരെ കേസെടുത്തതിന് ശേഷവും പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ പൊലീസ് അസോസിയേഷൻ ഇരുചക്രവാഹന വിതരണ പരിപാടി നടത്തി. ഈ പരിപാടിയിലും അനന്തു കൃഷ്ണൻ പങ്കെടുത്തിട്ടുണ്ട്. അനന്തുവിനെ കാണാൻ ഫ്ലാറ്റിൽ പോയിട്ടുണ്ടെന്നതും വാസ്തവമാണ്. വാഹനങ്ങൾ ബുക്ക് ചെയ്തവർക്ക് കൃത്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അനന്തു കൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നു. സിഎസ്ആർ ഫണ്ട് സൈൻ വഴിയല്ല സ്വീകരിച്ചിരുന്നത്. വാഹനത്തിനായി അപേക്ഷ നൽകി ജനങ്ങൾ അടച്ച തുകയെല്ലാം അതേപടി അനന്തുവിന് കൈമാറുകയായിരുന്നു.

നിലവിൽ കേസ് നടക്കുന്ന സ്ഥാപനങ്ങളുമായി സൈനിന് യാതൊരു ബന്ധവുമില്ല. സായിഗ്രാമം ചെയർമാൻ ആനന്ദകുമാർ നിർദ്ദേശിച്ചതനുസരിച്ചാണ് അനന്തുകൃഷ്ണന്റെ ഇരുചക്രവാഹന വിതരണത്തിൽ സൈൻ ഭാഗമാകുന്നത്. അദ്ദേഹത്തിന്റെ പല പ്രവർത്തനങ്ങളെക്കുറിച്ചും നേരത്തെ കേട്ടിട്ടുണ്ട്. കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കളടക്കം അനന്തു കൃഷ്ണൻ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തവരാണ്. പ്രമുഖർ പലരും ഇതിന്റെ ഭാഗമായതിനാൽ സംശയിക്കാൻ സാഹചര്യങ്ങളില്ലായിരുന്നു.

തന്റെ നേതൃത്വത്തിലുള്ള സൈൻ വഴി 5,620 സ്കൂട്ടറുകൾ വിതരണം ചെയ്തിട്ടുണ്ട്. ഇതിനിടെ പണം മടക്കി ചോദിച്ചവർക്ക് കൃത്യമായി മടക്കി നൽകിയിട്ടുമുണ്ട്. നാളെയും സൈനിന്റെ വാഹന വിതരണമുണ്ട്. കഴിഞ്ഞ മെയ് മാസത്തിന് ശേഷം ഇരുചക്രവാഹനങ്ങൾക്കായി പണം വാങ്ങിയിട്ടില്ല. സ്കൂട്ടറിനായി അപേക്ഷിച്ച 6,000 പേരുടെ കയ്യിൽ നിന്ന് സൈൻ പണം വാങ്ങിയിരുന്നു. ഇതിൽ 5,620 പേർക്ക് വാഹനങ്ങൾ നൽകി. സൈൻ എന്ന സംഘടനയെ കുറിച്ച് ഇതുവരെ ആർ‌ക്കും ഒരു പരാതിയുമില്ല. അനന്തു കൃഷ്ണൻ രൂപീകരിച്ച സീഡ് സൊസൈറ്റിയെ കുറിച്ചാണ് പരാതികൾ ഉയരുന്നതെന്നും എഎൻ രാധാകൃഷ്ണൻ പറഞ്ഞു.

Tags: BJPAN radhakrishnanFake CSR fund scamAnanthu Krishnan Scam
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies