ചൂലൊടിഞ്ഞാലും താമര വിരിഞ്ഞാലും കോൺ​ഗ്രസിന് സീറ്റ് പൂജ്യം തന്നെ!! യോഗമില്ല രാഹുലേ, 'കൈ' കെട്ടിയിരുന്നോളൂവെന്ന് ഡൽഹി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൂലൊടിഞ്ഞാലും താമര വിരിഞ്ഞാലും കോൺ​ഗ്രസിന് സീറ്റ് പൂജ്യം തന്നെ!! യോഗമില്ല രാഹുലേ, ‘കൈ’ കെട്ടിയിരുന്നോളൂവെന്ന് ഡൽഹി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 11:50 am IST
FacebookTwitterWhatsAppTelegram

ആംആദ്മി സർക്കാർ തകർന്നുവീഴുമ്പോഴും ബിജെപി വൻ ലീഡ് ഉയർത്തുമ്പോഴും സംപൂജ്യരായി തുടരുക എന്നതാണ് കോൺഗ്രസിന്റെ ​ഗതികേട്. തുടർച്ചയായി 15 വർഷം ഇന്ദ്രപ്രസ്ഥം കയ്യാളിയ കോൺഗ്രസ് പാർട്ടിക്ക് ഇത്തവണയും സന്തോഷിക്കാൻ ഒന്നുമില്ല, ഒരു അക്കൗണ്ട് പോലും തുറക്കാനാകാതെ, സാന്നിധ്യം പോലും തെളിയിക്കാകാതെ പാർട്ടി തുടരുമ്പോൾ കൈയ്‌ക്ക് പ്ലാസ്റ്ററിട്ട് വിശ്രമിക്കാൻ പറയുകയാണ് ഡൽഹി ജനത.

1998 മുതൽ 2013 വരെയുള്ള കാലഘട്ടം മുഴുവൻ ഡൽഹിയെ ഭരിച്ച് നീണാൾവാണിരുന്ന കോൺഗ്രസ്, ആംആദ്മിയുടെ വരവോടെ അദൃശ്യമായി. അഴിമതിയിൽ മുങ്ങിയ രാജ്യതലസ്ഥാനത്തെ കോൺ​ഗ്രസിന്റെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ ചൂലുമായി വന്ന ആംആദ്മി പാർട്ടി ഭരണം കിട്ടിയതോടെ അഴിമതി തന്നെ ആവർത്തിച്ചതിനുള്ള മറുപടിയാണ് 2025ലെ ജനവിധി. ആപ്പിന്റെ ദുർഭരണത്തിൽ മനംമടുത്ത ഡൽഹി ജനത ​രക്ഷാകരങ്ങളെ തേടിയെങ്കിലും കോൺ​ഗ്രസിനെ കണ്ടഭാവം നടിച്ചില്ല. ഭാവി പ്രധാനമന്ത്രിയായി കോൺ​ഗ്രസ് ഉയർത്തിക്കാട്ടുന്ന രാഹുൽ ​ഗാന്ധിയിലോ, ഭരണഘടന ഉയർത്തിക്കാട്ടിയുള്ള കോൺഗ്രസ് ‘ഷോ’കളിലോ, മനംമയക്കുന്ന കോൺഗ്രസ് വാഗ്ദാനങ്ങളിലോ ഡൽ​ഹി ജനത വീണില്ല.

2015ൽ ‘കൈകളെ’ ചൂലുകൊണ്ട് അടിച്ചോടിച്ചത് ആംആദ്മിയായിരുന്നുവെങ്കിൽ പത്ത് വർഷങ്ങൾക്കിപ്പുറം 2025ൽ ചൂലിന്റെ കെട്ടഴിച്ച് വിതറിയിരിക്കുകയാണ് ഡൽഹിക്കാർ. അഴിമതിയിൽ മുങ്ങിയ കോൺ​ഗ്രസിനെ ചൂലുകൊണ്ടോടിച്ച ആപ്പിനെയാണ് ഡൽഹി ഇപ്പോൾ ചൂലെടുത്ത് ഓടിച്ചുവിട്ടതെന്നും പറയാതെ വയ്യ.

അൽപം ചരിത്രം

2013 വരെ 15 വർഷം കൈക്കുമ്പിളിലായിരുന്നു ഇന്ദ്രപ്രസ്ഥം. അന്നുനടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 31 സീറ്റുകൾ. കേവലഭൂരിപക്ഷത്തിന് 5 സീറ്റുകളുടെ കുറവ്. ആംആദ്മി 28 സീറ്റുകളും ഭരണകക്ഷിയായിരുന്ന കോ​ൺ​ഗ്രസ് വെറും എട്ട് സീറ്റുകളും നേടി. ആപ്പും കൈപ്പത്തിയുമൊന്നിച്ച് ഭരണം തുടങ്ങിയെങ്കിലും ആയുസ്സുണ്ടായത് 49 ദിവസം മാത്രം. തുടർന്ന് രാഷ്‌ട്രപതി ഭരണം. രണ്ടുവർഷങ്ങൾക്കപ്പുറം 2015ൽ ആംആദ്മിയുടെ വമ്പൻ മുന്നേറ്റം. ചൂലെടുത്ത് തൂത്തുവാരിയ ആപ്പ് 70 സീറ്റിൽ 67 ഉം നേടി അധികാരത്തിലേറി. മൂന്ന് സീറ്റുകൾ ബിജെപി നേടി ബിജെപി വീണ്ടും സാന്നിധ്യമറിയിച്ചെങ്കിലും അന്നുമുതൽ അക്കൗണ്ട് തുറക്കാൻ പോലും കോൺ​ഗ്രസിന് യോ​ഗമുണ്ടായില്ല. അഞ്ച് വർഷത്തിന് ശേഷം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്. 2020ൽ സീറ്റുനില അൽപം ഇടിഞ്ഞെങ്കിലും ആപ്പിന് അധികാരത്തുടർച്ച. 62 സീറ്റ് നേടി ആംആ​​ദ്മിക്ക് തുടർഭരണം. മൂന്നിൽ നിന്ന് എട്ട് സീറ്റുകളായി ഉയർത്തി ബിജെപി സാന്നിധ്യം വർദ്ധിപ്പിച്ചു. അപ്പോഴും ഒന്നരപതിറ്റാണ്ട് ഡൽഹി ഭരിച്ച കോൺ​ഗ്രസിനോട് ജനങ്ങൾ പറഞ്ഞു ‘നോ’. ആശ്വസിക്കാനായി ഒരു സീറ്റ് പോലും ‘കൈ’യിൽ ലഭിച്ചില്ല.

പിന്നീടുള്ള അഞ്ച് വർഷം കുംഭകോണങ്ങൾ മുതൽ പരിസ്ഥിതി പ്രശ്നങ്ങൾ വരെ ആംആദ്മിയെ വെട്ടിലാക്കി. ഡൽഹിയിലെ സർക്കാർ അഴിമതി കൊണ്ട് മലിനമായപ്പോൾ മണ്ണും വിണ്ണും വായു, ജല, പരിസ്ഥിതി മലിനീകരണത്താൽ വലഞ്ഞു. എല്ലാം കൊണ്ടും ശ്വാസംമുട്ടിയ ഡൽഹി ജനത സഹിച്ചും ക്ഷമിച്ചും പൊറുത്തും അടുത്ത തെരഞ്ഞെടുപ്പിനായി കാത്തുനിന്നു.

മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാൾ നേരിട്ട കനത്ത അഴിമതി ആരോപണങ്ങൾ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ ഏറ്റുവാങ്ങിയ കുംഭകോണ കേസുകൾ, അഴിമതിയിൽ നിന്ന് രക്ഷിക്കുമെന്ന് ഉറപ്പുനൽകിയെത്തിയ ആംആദ്മി സർക്കാർ ഡൽഹിയെ വീണ്ടും അഴിമതിയാൽ മലീമസമാക്കിയപ്പോൾ ജനങ്ങൾക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ആപ്പിന്റെ കുംഭകോണങ്ങളാൽ രൂപപ്പെട്ട ചെളിക്കുണ്ടിൽ താമര വിരിഞ്ഞു. ഇന്ദ്രപ്രസ്ഥത്തിൽ ഭരണം നിർവഹിക്കാൻ ബിജെപിയെ ഡൽഹി ജനത സ്വാ​ഗതം ചെയ്തു. 27 വർഷങ്ങൾക്ക് ശേഷം രാജ്യതലസ്ഥാനം കാവിയണിഞ്ഞു..

Tags: CongressBJPAam Aadmi PartyDelhi electionDelhi Elections 2025
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies