ഡല്‍ഹിയെ ജനങ്ങള്‍ ദുരന്തത്തില്‍നിന്ന് മോചിപ്പിച്ചു; ബി.ജെ.പിയോട് കാണിച്ച സ്‌നേഹം വികസനത്തിന്റെ രൂപത്തില്‍ ഇരട്ടിയായി തിരിച്ചുതരും: നരേന്ദ്രമോദി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡല്‍ഹിയെ ജനങ്ങള്‍ ദുരന്തത്തില്‍നിന്ന് മോചിപ്പിച്ചു; ബി.ജെ.പിയോട് കാണിച്ച സ്‌നേഹം വികസനത്തിന്റെ രൂപത്തില്‍ ഇരട്ടിയായി തിരിച്ചുതരും: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 08:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഡല്‍ഹിയെ ജനങ്ങള്‍ ദുരന്തത്തില്‍നിന്ന് മോചിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സാധാരണ പ്രവർത്തക്കരുടെ കഠിനാധ്യാനം വിജയത്തിന് വഴിവെച്ചുവെന്നും അണ്ണാഹസാരയോട് എഎപി നിതിപുലർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി നിയമസഭാ തിരഞ്ഞെപ്പിലെ ബി.ജെ.പിയുടെ വൻ വിജയത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയിലെ ജനങ്ങള്‍ ബി.ജെ.പിയോട് കാണിച്ച സ്‌നേഹം വികസനത്തിന്റെ രൂപത്തില്‍ ഇരട്ടിയായി തിരിച്ചുതരുമെന്നും അദ്ദേഹം പറഞ്ഞു. ചരിത്ര വിജയമാണ് ഡല്‍ഹിയില്‍ നേടിയത്. സാധാരണ വിജയമല്ല ഇതെന്നും ഐതിഹാസിക വിജയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു. വിജയത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പരിശ്രമമാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ ദുരന്ത പാര്‍ട്ടിയെ പുറന്തള്ളി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ഹരിയാനയിലും മഹാരാഷ്‌ട്രയിലും റെക്കോര്‍ഡ് വിജയം നേടി. അതിനുശേഷം ഇപ്പോള്‍ ഡല്‍ഹിയില്‍ ഐതിഹാസിക വിജയം രചിച്ചിരിക്കുകയാണ്. ഡല്‍ഹി മിനി ഹിന്ദുസ്ഥാനാണ്. രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ ഡല്‍ഹിയിലുണ്ട്. ഭാരതത്തിന്റെ ചിന്തയാണ് ഡല്‍ഹിയില്‍ കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബിജപി മധ്യവര്‍ഗത്തിന് വലിയ പിന്തുണ നല്‍കി. സ്ത്രീകളുടെ പിന്തുണ വലിയ ശക്തിയാണ്. ഡല്‍ഹിയിലെ നാരീശക്തി തന്നെ അനുഗ്രഹിച്ചു. ജനം ബിജെപിയെ തുടര്‍ച്ചയായി വിജയിപ്പിക്കുകയാണ്. രാജ്യത്ത് ബിജെപിക്ക് എവിടെയൊക്കെ ഭരണം ലഭിച്ചോ അവിടെയെല്ലാം വികസനം നടപ്പാക്കി. ഡല്‍ഹിയെ ബിജെപിആധുനികവത്കരിക്കും. യമുനാ ദേവിയുടെ മുന്നില്‍ തലകുനിയ്‌ക്കുന്നു. ഡല്‍ഹിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

പ്രതിഷേധത്തിന്റേയും ഏറ്റുമുട്ടലിന്റേയും ഭരണപരമായ അനിശ്ചിതത്വത്തിന്റേയും രാഷ്‌ട്രീയം ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വലിയ ദോഷം വരുത്തി. ഇന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ വികസനത്തിലെ പ്രധാനതടസ്സം നീക്കി. എവിടെയെല്ലാം എന്‍.ഡി.എയ്‌ക്ക് അധികാരം ലഭിച്ചോ, ആ സംസ്ഥാനങ്ങളെയെല്ലാം പുതിയ ഉയരങ്ങളിലെത്തിച്ചു. അതുകൊണ്ടാണ് ബി.ജെ.പി. തുടര്‍ച്ചയായി വിജയിക്കുന്നത്.

കോവിഡ് കാലത്ത് കെജ്രിവാൾ കൊട്ടാരം പണിതു. ആദ്യ നിയമസഭാ സമ്മേളനത്തില്‍ തന്നെ സി.എ.ജി. റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആരൊക്കെ കൊള്ളയടിച്ചോ അവര്‍ക്കത് തിരികെ നല്‍കേണ്ടിവരും. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ഡബിള്‍ ഹാട്രിക് അടിച്ചു. കഴിഞ്ഞ ആറുതവണയായി രാജ്യത്തെ പ്രായമേറിയ പാര്‍ട്ടിക്ക് ഒരുസീറ്റുപോലും ജയിക്കാന്‍ സാധിച്ചില്ല.കോൺഗ്രസിന് ജനം പുർണ്ണമായി ഒഴിവാക്കുന്നു. തോല്‍വിയില്‍ അവര്‍ സ്വയം സ്വര്‍ണ്ണമെഡല്‍ നല്‍കുകയാണ്’, മോദി പറഞ്ഞു.

Tags: Narendra ModiDelhi Elections 2025
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies