പാർട്ടിക്ക് പ്രാണവേദന അതിഷിക്ക് വീണ വായന!! വിജയനൃത്തവുമായി AAPയുടെ 'കനലൊരു തരി'; കേജരിവാളിന്റെ വേദന മറന്ന് അതിഷി ഡാൻസ് കളിച്ചത് കുറ്റമോ? 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർട്ടിക്ക് പ്രാണവേദന അതിഷിക്ക് വീണ വായന!! വിജയനൃത്തവുമായി AAPയുടെ ‘കനലൊരു തരി’; കേജരിവാളിന്റെ വേദന മറന്ന് അതിഷി ഡാൻസ് കളിച്ചത് കുറ്റമോ? 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 09:21 am IST
FacebookTwitterWhatsAppTelegram

‘കനലൊരു തരി’ ഹിറ്റാക്കിയത് ഇടതുപക്ഷമാണെങ്കിലും ഡൽഹി തെരഞ്ഞെടുപ്പിൽ ആ പ്രയോ​ഗം അർത്ഥവത്താക്കിയത് അതിഷിയായിരുന്നു. വൻമരങ്ങളെല്ലാം കടപുഴകി വീണപ്പോൾ, വിജയിച്ച ഏക പ്രമുഖ ആംആദ്മി നേതാവായി അതിഷി മാറി. ആപ്പിന്റെ സ്ഥാപകനേതാക്കളും മുൻ മുഖ്യമന്ത്രിയും മുൻ ഉപമുഖ്യമന്ത്രിയുമെല്ലാം വെടിക്കെട്ടിന് തിരികൊളുത്തിയത് പോലെ പൊട്ടിവീണപ്പോൾ വിജയം കണ്ടത് അതിഷി മർലേന മാത്രം. ആപ്പിന്റെ കനലൊരു തരി!!

കൽക്കാജിയിൽ നിന്ന് മത്സരിച്ച അതിഷി ബിജെപിയുടെ രമേഷ് ബിധൂരിയോട് പൊരുതി നന്നേ വിയർത്തിരുന്നു. പലതവണ ലീഡുനിലയിൽ പിന്നോട്ട് പോയി. പരാജയം ഏതാണ്ട് ഉറപ്പിച്ചുനിൽക്കെ അവസാന റൗണ്ടുകളിൽ ലഭിച്ച വോട്ടുകളാണ് അതിഷിയെ കഷ്ടിച്ച് രക്ഷപ്പെടുത്തിയത്. ഒടുവിൽ 3,521 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം. മണ്ഡലത്തിൽ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അൽക്ക ലാംബ കാഴ്ചവച്ചതാകട്ടെ അതിദാരുണ പ്രകടനവും. വെറും 4,392 വോട്ടുകളായിരുന്നു അൽക്കയ്‌ക്ക് ആകെ ലഭിച്ചത്.

വിജയം പ്രഖ്യാപിക്കപ്പെട്ട ആദ്യ ഘട്ടത്തിൽ ആകെ ആശയക്കുഴപ്പത്തിലായിരുന്നു അതിഷിയും അണികളും. സർക്കാർ വീണിരിക്കുന്നു, പ്രമുഖരെല്ലാം തോറ്റിരിക്കുന്നു, മുൻപ് ലഭിച്ചതിന്റെ പകുതി സീറ്റുകൾ പോലും ഇത്തവണയില്ല, കേജരിവാളും തോറ്റമ്പി, നാണക്കേട് കാരണം പാർട്ടി കൺവീനർ വീട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടേയില്ല. ആകെ മൊത്തം ശ്മശാന മൂകത നിറഞ്ഞ അന്തരീക്ഷം. പക്ഷെ കൽക്കാജിയിലെ വിജയം അതിഷി ആഘോഷിക്കാതിരിക്കുന്നതെങ്ങിനെ???

പിന്നെയൊന്നും നോക്കിയില്ല. വിജയറാലി നടത്തിയ അതിഷി വോട്ടർമാരെ അഭിവാദ്യം ചെയ്ത് നന്ദി രേഖപ്പെടുത്തി, ആഹ്ലാദം പ്രകടിപ്പിച്ചു. വൈകിട്ടോടെ വിജയാഘോഷത്തിന്റെ കലാശക്കൊട്ടിൽ പാട്ടും ഡാൻസും. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതിഷിയുടെ വിജയനൃത്തം വൈറലായി.

കേജരിവാൾ ജയിലിൽ പോയപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രമോഷൻ കിട്ടിയിരുന്ന അതിഷി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാതെ, അപ്പുറത്ത് മറ്റൊരു കസേര ഇട്ട് ആസനസ്ഥയായവളാണ്. എല്ലാം കേജരിവാളിന് വേണ്ടി. അതേ അതിഷിയാണ് പാർട്ടി കൺവീനറായ കേജരിവാളിന്റെ തോൽവിക്കും വേദനയ്‌ക്കും പുല്ലുവില നൽകി സ്വന്തം വിജയം ആഘോഷിച്ചതെന്ന വിമർശനങ്ങൾ പതിയെ ഉയർന്നു. പാർട്ടി നാണംകെട്ട് നിൽക്കുന്ന സമയത്ത് അതിഷി കാണിച്ചത് നാണമില്ലാത്ത പ്രദർശനമാണെന്നായിരുന്നു AAP രാജ്യസഭാ എംപി സ്വാതി മാലിവാൾ വൈറൽ ഡാൻസിനോട് പ്രതികരിച്ചത്.

Tags: AAPArvind KejriwalAtishi MarlenaDelhi electionKalkaji
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies