സെലക്ഷൻ കമ്മിറ്റി റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നത്: സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെലക്ഷൻ കമ്മിറ്റി റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് പ്രതീക്ഷ നൽകുന്നത്: സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ

കരാർ അധ്യാപകരെ നിയമിക്കാൻ ഡി വൈ എഫ് ഐ നേതാവിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയാണ് ഹൈക്കോടതി റദ്ദാക്കിയത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 02:46 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : കേരള സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിന് സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച സിൻഡിക്കറ്റ് തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധി ‘ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് പ്രതീക്ഷ നൽകുന്നതെന്ന് സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ.

കേരള സർവകലാശാല അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിനായി സിന്‍ഡിക്കറ്റ് അംഗം ഡോ. ജെഎസ് ഷിജുഖാന്‍ അധ്യക്ഷനായ സമിതിയുടെ രൂപീകരണമാണ് ഹൈക്കോടതി റദ്ദാക്കിയത്.സിൻഡിക്കേറ്റിലെ സർക്കാർ നോമിനിയായ ഡി വൈ എഫ് ഐ നേതാവാണ് ഡോ. ജെഎസ് ഷിജുഖാന്‍. 2018 ലെ യുജിസി ചട്ടങ്ങൾ പാലിക്കാതെയായിരുന്നു ഇയാളെ ചെയർമാനാക്കി സമിതി രൂപീകരിച്ചത്.

ചട്ടമനുസരിച്ച് പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ ഹൈക്കോടതി നിർദേശം നൽകി.സർവകലാശാലയിലെ സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി നടപടി. സർവകലാശാല രൂപീകരിച്ച സമിതിക്ക് നിയമസാധുത ഇല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സിൻഡിക്കറ്റ് തീരുമാനമനുസരിച്ചുള്ള തുടർനടപടികളും ഹൈക്കോടതി അസാധുവാക്കി. അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനങ്ങൾക്ക് യുജിസി മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് പുതിയ സെലക്ഷൻ കമ്മറ്റി രൂപീകരിക്കാനും കോടതി നിർദ്ദേശിച്ചു.സിന്‍ഡിക്കറ്റ് തീരുമാനപ്രകാരമുള്ള തുടര്‍ നടപടികള്‍ക്ക് നിയമസാധുതയില്ലെന്നും ഹൈക്കോടതി അറിയിച്ചു.

“പരീക്ഷ എഴുതാത്ത വിദ്യാർത്ഥികൾക്ക് മാർക്ക് നൽകിയും ഡിഗ്രി ജയിക്കാത്തവർക്ക് പോസ്റ്റ് ഗ്രാജ്വേഷന് പ്രവേശനം നൽകിയും ഭരണകക്ഷി നേതാക്കന്മാരുടെ ഭാര്യമാർക്ക് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയും സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഏറെക്കുറെ തകർത്ത അവസ്ഥയിലാണ്. അതിനിടെയാണ് ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ സർവകലാശാലയിലേക്ക് കരാർ അധ്യാപകരെ നിയമിക്കാനുള്ള നീക്കം നടന്നത്. അധ്യാപക നിയമനത്തിന് കൃത്യമായ യു ജി സി മാർഗനിർദേശങ്ങൾ നിലവിരിക്കെയാണിത്. സർവകലാശാലാ സിൻഡിക്കേറ്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ചട്ടവിരുദ്ധമായി കരാർ അധ്യാപകരെ നിയമിക്കാനുള്ള സി പി എം ധാർഷ്ഠ്യത്തിനേറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി. വിധിയെ സ്വാഗതം ചെയ്യുന്നു.”കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പി എസ് ഗോപകുമാർ വ്യക്തമാക്കി.

Tags: University of KeralaP S GOPAKUMARJ S Shiju Khan
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies