മറ്റൊരു കുംഭമേള ആരംഭിച്ചു, ഇത് ധീരതയുടെയും ശക്തിയുടെയും മേള: എയ്റോ ഇന്ത്യയിൽ രാജ്നാഥ് സിം​ഗ്, ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മറ്റൊരു കുംഭമേള ആരംഭിച്ചു, ഇത് ധീരതയുടെയും ശക്തിയുടെയും മേള: എയ്റോ ഇന്ത്യയിൽ രാജ്നാഥ് സിം​ഗ്, ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 03:57 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസമായ എയ്റോ ഇന്ത്യയുടെ 15-ാമത് എഡിഷന് തുടക്കം. ബെം​ഗളൂരുവിലെ യെലഹങ്ക എയർബേസിലാണ് എയ്റോ ഇന്ത്യ ആരംഭിച്ചത്. നാല് ദിവസം നീണ്ടുനിൽക്കുന്ന വ്യോമാഭ്യാസം പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് എയ്റോ ഇന്ത്യയുടെ രൂപത്തിൽ മറ്റൊരു കുംഭമേള ആരംഭിച്ചുവെന്ന് രാജ്നാഥ് സിം​ഗ് പറഞ്ഞു. പ്രയാ​ഗ് രാജിലെ മഹാകുംഭമേള ഭാരതത്തിന്റെ സംസ്കാരത്തെയും എയ്റോ ഇന്ത്യ ഭാരതത്തിന്റെ ശക്തിയെയും പ്ര​ദർശിപ്പിക്കുന്നു. ഒരു വശത്ത് പാരമ്പര്യത്തിന്റെയും ആത്മീയതയുടെയും മഹാകുംഭം നടക്കുന്നു. മറുവശത്ത് ധീരതയുടെ കുംഭമേളയാണ് നടക്കുന്നതെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

ഒരു വലിയ രാജ്യം എന്ന നിലയിൽ ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ ഉറവിടമാണ്. പ്രതിരോധ നിർമാണ രം​ഗത്ത് പൊതുമേഖല കമ്പനികൾക്കും സ്വകാര്യ കമ്പനികൾക്കും തുല്യമായ പ്രാധാന്യം നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യോമസേനയുടെ സുഖോയ്, തേജസ് ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങളുടെ വ്യോമഭ്യാസം നടന്നു. കൂടാതെ സൂര്യകിരണിന്റെ അത്യുജ്ജ്വല വ്യോമാഭ്യാസ പ്രകടനങ്ങളും എയ്റോ ഇന്ത്യയുടെ ഭാ​ഗമായി. എയർ ഷോയുടെ ഭാ​ഗമായി വിപുലമായ ഒരുക്കങ്ങളാണ് യെലഹങ്കയിൽ സജ്ജമാക്കിയത്.

ഇന്ത്യൻ പതാക ഉയർത്തി യുദ്ധവിമാനങ്ങൾ പാറിപറന്നപ്പോൾ കാണികൾ ആവേശഭരിതരായി. ഫെബ്രുവരി 14 വരെ എയ്റോ ഇന്ത്യ തുടരും. അവസാന രണ്ട് ദിവസമായിരിക്കും പൊതുജനങ്ങൾക്കായുള്ള വ്യോമാഭ്യാസ പ്രകടനങ്ങൾ നടക്കുക.

Tags: rajnath singhbengaluruExhibitionAero India 2025
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies