സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് കടുത്ത അവഗണന: പ്രതിഷേധം നടത്തി എൻ. ജി. ഒ. സംഘ് 
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്ക് കടുത്ത അവഗണന: പ്രതിഷേധം നടത്തി എൻ. ജി. ഒ. സംഘ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 04:55 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിൽ സർക്കാർ ജീവനക്കാർക്ക് കടുത്ത അവഗണനയെന്ന് എൻ. ജി. ഒ. സംഘ്. 2024 ജൂലൈ മുതൽ ലഭിക്കേണ്ട പന്ത്രണ്ടാം ശമ്പള പരിഷ്കരണവും, 19% ക്ഷാമബത്ത കുടിശ്ശികയും, പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാകുമെന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജീവനക്കാരെ ധനമന്ത്രി നിരാശപ്പെടുത്തിയിരിക്കുകയാണെന്ന് കേരള എൻ. ജി. ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് പറഞ്ഞു. ബജറ്റ് അവഗണനയ്‌ക്കെതിരെ കേരള എൻ. ജി. ഒ. സംഘ് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

19 ശതമാനം ക്ഷാമബത്ത കുടിശ്ശിക നിലവിലുള്ളപ്പോൾ ഒരു ഗഡു മാത്രം പ്രഖ്യാപിച്ച് പൊതുജന സമൂഹത്തെ കബളിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ധനമന്ത്രി നടത്തിയിരിക്കുന്നത്. അഞ്ച് വർഷം മുൻപ് നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശിക നൽകുമെന്ന് നേരത്തെ പറഞ്ഞ അതേ വാഗ്ദാനം ബജറ്റിൽ വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന 2016 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാതെ വഞ്ചനാപരമായ നിലപാടാണ് ഇടതുമുന്നണി സർക്കാർ തുടരുന്നത്. നരേന്ദ്രമോദി സർക്കാർ ആദായനികുതി പരിധി 7 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായി ഉയർത്തി സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള ശമ്പള വരുമാനക്കാർക്ക് ഏറെ ആശ്വാസം പകരുമ്പോൾ പിണറായി സർക്കാർ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെ പൂർണ്ണമായി അവഗണിച്ചിരിക്കുകയാണെന്നും എസ്. രാജേഷ് പറഞ്ഞു.

ജില്ലാ പ്രസിഡന്റ്‌ എൻ. ജി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറർ പി. ആർ. രമേഷ്, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ്‌ സന്ധ്യ പി. എം. ജില്ലാ വൈസ് പ്രസിഡന്റ്‌മാരായ പ്രദീപ് ബി. പിള്ള, എൻ. രതീഷ് എന്നിവർ നേതൃത്വം നൽകി.

Tags: NGO SanghNGO sangh Kerala
Share
Tweet
SendShare

More News from this section

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies