"ദേവികയെ ഞാൻ അടിമയാക്കി, നാർസിസ്റ്റ് ആണ്, അന്ധവിശ്വാസി": വിവാദത്തിന് മറുപടിയുമായി വിജയ് മാധവും ഭാര്യ ദേവികയും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ദേവികയെ ഞാൻ അടിമയാക്കി, നാർസിസ്റ്റ് ആണ്, അന്ധവിശ്വാസി”: വിവാദത്തിന് മറുപടിയുമായി വിജയ് മാധവും ഭാര്യ ദേവികയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2025, 04:26 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽമീഡിയയിൽ വളരെ സജീവമായ സെലിബ്രിറ്റി ദമ്പതികളാണ് വിജയ് മാധവും ദേവിക നമ്പ്യാരും. ​ഗായകനായ വിജയ് മാധവും നടിയായ ദേവികയും തങ്ങളുടെ വിവാഹജീവിതത്തിലെ നിമിഷങ്ങൾ യൂട്യൂബിലൂടെ പങ്കുവെക്കാറുമുണ്ട്. ആദ്യ മകന് ആത്മജ എന്ന് പേരിട്ടതും രണ്ടാമത്തെ മകൾക്ക് ഓം പരമാത്മ എന്ന പേരുനൽകിയതും ദമ്പതികൾക്ക് നേരെ വിമർശനമുണ്ടാക്കിയിരുന്നു. നെ​ഗറ്റീവ് കമന്റുകൾ വർദ്ധിച്ചപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദേവികയും വിജയ് മാധവും.

ദമ്പതികൾ വീഡിയോയിൽ പറയുന്നത്..

ദേവികയുടെ അനുവാദമില്ലാതെയല്ല മക്കൾക്ക് പേരിട്ടത്. എന്തൊരു ചെറിയൊരു കാര്യം ചെയ്യുമ്പോഴും ദേവികയോട് പറഞ്ഞ് അനുവാദം വാങ്ങിയതിന് ശേഷമാണ് ഞാൻ ചെയ്യാറുള്ളത്. ഞാനൊരു നാർസിസ്റ്റ് അല്ല. ഓം പരമാത്മ.. പ്രശ്നം ഈ പേരാണ്. ഞാൻ പറയുന്ന കാര്യങ്ങളെല്ലാം എനിക്ക് ബോധ്യമുള്ളതാണ്. അത് മറ്റുള്ളവർ പിന്തുടരണമെന്നല്ല പറയുന്നത്. ഒരുപാട് പവറുള്ള പേരാണ് ഓം പരമാത്മ. ആ പവർ കുട്ടിക്ക് കൂടി പകർന്നുലഭിക്കട്ടെയെന്ന കാഴ്ചപ്പാടിലാണ് ആ പേരിടുന്നത്. അതല്ലാതെ കുഞ്ഞ് വളർന്നുവലുതാകുമ്പോൾ സന്യാസിയാകണം എന്ന് കരുതിയിട്ടല്ല. കുട്ടികൾ രണ്ടുപേരും വലുതായി കഴിഞ്ഞാൽ ഈ പേരുകൾ മാറ്റണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ അതുതടയുന്ന അച്ഛനല്ല ഞാൻ.  ദേവികയെ ഞാൻ അടിമയാക്കി വച്ചിരിക്കുകയാണ്, ദേവികയുടെ വാക്കുകൾക്ക് വില നൽകുന്നില്ല, നാർസിസിസ്റ്റ് ഡിസോർഡറാണ്, വട്ടനാണ്, പൊട്ടനാണ്, മുഴുപ്രാന്തനാണ്, സൈക്കോപാത്ത് ആണ്, സ്വന്തം മക്കൾക്ക് മോശം പേരുനൽകി അവരെ ചീത്തകേൾപ്പിക്കാൻ വേണ്ടി ശ്രമിക്കുകയാണ് എന്നെല്ലാമാണ് ജനങ്ങൾ പറയുന്നത്. എന്നാൽ ഞാനൊരു നാർസിസ്റ്റ് അല്ല.

ഞങ്ങളുടെ മോൾക്ക് ഇട്ട പേര് ഇഷ്ടപ്പെടാത്തവർ ക്ഷമിക്കുക, ഇതിന്റെ ശരിയും തെറ്റും കാലം തെളിയിക്കുമായിരിക്കും. എല്ലാവർക്കും നന്മകൾ നേരുന്നു. ഇനിയും പൊങ്കാല ഇടാൻ നിൽക്കുന്നവരോട് പറയാനുള്ളത്, എന്നെ എന്തും പറഞ്ഞോളൂ, കുഞ്ഞിനെയും ദേവികയേയും ദയവുചെയ്തു ഒഴിവാക്കാൻ ശ്രമിക്കുക – വിജയ് മാധവ് പറഞ്ഞു.

നമ്മുടെ ലൈഫിലെ പത്തോ, പതിനഞ്ചോ മിനിറ്റ് മാത്രം കാണുന്നവരാണ് പ്രേക്ഷകർ, അതുകൊണ്ട് തെറ്റിദ്ധരിക്കുന്നതാകാം എന്നുകരുതി. പക്ഷെ ഇനിയും ഇത് പറയാതെ പറ്റില്ല. ഞാൻ ആരുടേയും അടിമയായി ജീവിക്കുന്നയാളല്ല. ഫൈനാഷ്യലി ഇൻഡിപെൻഡന്റ് ആയ വ്യക്തിയാണ്. എന്റെ ഭർത്താവും അങ്ങനെ തന്നെ. ഞങ്ങളുടെ ലൈഫിലെ ചെറിയ തീരുമാനമാണെങ്കിൽ പോലും എന്നോട് ചോദിച്ച് ഞാനുമായി ചർച്ച ചെയ്തതിന് ശേഷമേ എന്റെ ഭർത്താവ് അത് ചെയ്യാറുള്ളൂ. ഇന്നേവരെ ഒരുകാര്യത്തിനും എന്നെ ഇൻസിസ്റ്റ് ചെയ്തിട്ടില്ല. മാത്രവുമല്ല ഈ ജീവിതത്തിൽ വളരെയധികം സന്തോഷവതിയാണ് ഞാൻ. എല്ലാ സൗഭാ​ഗ്യങ്ങൾക്കും ദൈവത്തോട് നന്ദി പറഞ്ഞാണ് ജീവിക്കുന്നത്. വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞു. എന്റെ ഭർത്താവ് സൈക്കോ ആണെങ്കിൽ എങ്ങനെ അദ്ദേഹത്തിനൊപ്പം 24*7 ജീവിക്കാൻ എനിക്ക് സാധിക്കും. അങ്ങനെ എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കുന്നയാളല്ല ഞാൻ. എനിക്കതിന്റെ ആവശ്യവുമില്ല. എന്റെ ഭർത്താവ് അന്ധവിശ്വാസി അല്ല. അങ്ങനെയായിരുന്നെങ്കിൽ ഞങ്ങളുടെ വിവാഹം നടക്കുമായിരുന്നില്ല. കാരണം ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ ചേരില്ലെന്നും ഒരു കാരണവശാലും വിവാഹം കഴിക്കരുതെന്നുമാണ് പറഞ്ഞിരുന്നത്. അദ്ദേഹം അന്ധവിശ്വാസി ആയിരുന്നെങ്കിൽ എന്നെ വിവാഹം കഴിക്കുമായിരുന്നോ?- ദേവിക ചോദിച്ചു.

Tags: Devika NambiarVijay Madhav
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies