ആർസിബിയ്ക്ക് പുതിയ നായകൻ; രജത് പാട്ടീദാറിനെ ക്യാപ്റ്റനാക്കി ഫ്രാഞ്ചൈസി; ആശംസകൾ അറിയിച്ച് കോലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആർസിബിയ്‌ക്ക് പുതിയ നായകൻ; രജത് പാട്ടീദാറിനെ ക്യാപ്റ്റനാക്കി ഫ്രാഞ്ചൈസി; ആശംസകൾ അറിയിച്ച് കോലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 01:24 pm IST
Facebook
Twitter
WhatsAppTelegram

മാർച്ച് 21 ന് ആരംഭിക്കുന്ന ഐപിഎൽ 2025 ൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ക്യാപ്റ്റനായി രജത് പാട്ടീദാറിനെ നിയമിച്ചു. 2022 മുതൽ 2024 വരെ ടീമിനെ നയിച്ച ഫാഫ് ഡു പ്ലെസിസിനെ നിലനിർത്താത്തതിനെത്തുടർന്നാണ് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്. വിരാട് കോഹ്‌ലി വീണ്ടും ആർസിബിയെ നയിക്കുമെന്ന ആരാധകർക്കിടയിലെ അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമായത്.

വ്യാഴാഴ്ച ബെംഗളൂരുവിൽ ടീം ഡയറക്ടർ മോ ബോബറ്റ്, മുഖ്യ പരിശീലകൻ ആൻഡി ഫ്ലവർ, രജത് പാട്ടീദാർ എന്നിവർ പങ്കെടുത്ത പരിപാടിയിലാണ് ആർസിബി ഇക്കാര്യം പ്രഖ്യാപിച്ചത്. ആർസിബിയുടെ എട്ടാമത്തെ ക്യാപ്റ്റനായെത്തുന്ന രജത് 2021 ലാണ് ടീമിലെത്തുന്നത്. തുടർന്ന് മൂന്ന് സീസണുകൾ ആർസിബിക്കായി കളിച്ചു. 28 മത്സരങ്ങളിൽ നിന്ന് 158.85 സ്ട്രൈക്ക് റേറ്റിൽ 799 റൺസ് നേടി അവരുടെ പ്രധാന ബാറ്റ്സ്മാൻമാരിൽ ഒരാളായി മാറാൻ രജത്തിന് സാധിച്ചു.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന മെഗാ ലേലത്തിന് മുമ്പ് ആർ‌സി‌ബി നിലനിർത്തിയ മൂന്ന് കളിക്കാരിൽ ഒരാളായിരുന്നു 31 കാരനായ പാട്ടീദാർ. ഐ‌പി‌എല്ലിലെ താരത്തിന്റെ ആദ്യ ക്യാപ്റ്റൻസിയാണിത്. 2024-25 സീസണുകളിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും രജത് മധ്യപ്രദേശ് ടീമിനെ നയിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ താരം നേടിയ അനുഭവ സമ്പത്ത് ഐപിഎൽ ക്യാപ്റ്റൻസി തെരഞ്ഞെടുപ്പിലും സ്വാധീനിച്ചു.

നിയുക്ത ക്യാപ്റ്റന് ആർസിബി താരം വിരാട് കോലിയും ആശംസകൾ നേർന്നു. അർഹിക്കുന്ന അംഗീകാരമാണിതെന്നും മധ്യപ്രദേശിന്റെ വേണ്ടിയുള്ള തന്റെ പ്രകടനത്തിലൂടെ ഒരു ടീമിനെ മികച്ച രീതിയിൽ നയിക്കാൻ കഴിയുമെന്ന് പാട്ടീദാർ തെളിയിച്ചിട്ടുണ്ടെന്നും കോലി പറഞ്ഞു. വരാനിരിക്കുന്ന സീസണിൽ പാട്ടീദാറിന് പിന്നിൽ അണിനിരക്കാനും പിന്തുണയ്‌ക്കാനും ആർ‌സി‌ബി ആരാധകരോട് സ്റ്റാർ ബാറ്റർ അഭ്യർത്ഥിച്ചു.

Tags: VIRAT KOHLIFaf du Plessisrajat patidarIPL 2025RCB captain
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies