യുഎസിൽ ജനിക്കുന്നവരെല്ലാം US പൗരനോ?? ട്രംപിന്റെ ആവശ്യം തള്ളി അപ്പീൽ കോടതി; ജന്മാവകാശ പൗരത്വം റദ്ദാക്കൽ ഇനി സുപ്രീംകോടതിയിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎസിൽ ജനിക്കുന്നവരെല്ലാം US പൗരനോ?? ട്രംപിന്റെ ആവശ്യം തള്ളി അപ്പീൽ കോടതി; ജന്മാവകാശ പൗരത്വം റദ്ദാക്കൽ ഇനി സുപ്രീംകോടതിയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2025, 11:54 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: കുടിയേറ്റക്കാരുടെ മക്കൾക്ക് ജന്മാവകാശ പൗരത്വം നൽകുന്നത് റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച ട്രംപിന്റെ നടപടിക്കെതിരെ യുഎസ് അപ്പീൽ കോടതി. അമേരിക്കൻ പ്രസിഡന്റായി വീണ്ടും അധികാരമേറ്റ ഡോണൾഡ് ട്രംപ് ആദ്യം ഒപ്പുവച്ച ഉത്തരവുകളിലൊന്നായിരുന്നു ജന്മാവകാശ പൗരത്വം റദ്ദാക്കൽ. ഇത് അടിയന്തരമായി നടപ്പാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം സമർപ്പിച്ച അപ്പീലാണ് കോടതി തള്ളിയത്. സാൻഫ്രാൻസിസ്കോയിലെ 9-ാമത് യുഎസ് അപ്പീൽ കോടതിയുടേതാണ് നടപടി.

അമേരിക്കയിലെ നിയമവിരുദ്ധ കുടിയേറ്റത്തിനും അതിർത്തിയിലൂടെയുള്ള കടന്നുകയറ്റത്തിനുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയായിരുന്നു റിപ്പബ്ലിക്കൻ പാർട്ടി വീണ്ടും അധികാരത്തിലെത്തിയത്. ഇതിന്റെ ഭാ​ഗമായി സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ നിർണായക ഉത്തരവുകളിൽ ട്രംപ് ഒപ്പുവച്ചു. കുടിയേറ്റം നിയന്ത്രിക്കുന്നതിനും അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിനും ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കാൻ ട്രംപ് സർക്കാർ തീരുമാനമെടുത്തു.

അമേരിക്കയിൽ ജനിക്കുന്ന കുട്ടികളുടെ അമ്മ/അച്ഛൻ യുഎസ് പൗരനാകണം, അതുമല്ലെങ്കിൽ നിയമപരമായ സ്ഥിര താമസക്കാരൻ ആയിരിക്കണം. അല്ലാത്തവരുടെ മക്കൾക്ക് യുഎസ് പൗരത്വം നൽകുന്നത് തടയുന്ന നിയമത്തിലായിരുന്നു ട്രംപ് ഒപ്പുവച്ചത്. എന്നാൽ ഈ ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ ഹർജി അപ്പീൽ കോടതി തള്ളുകയായിരുന്നു. നേരത്തെ ഇതേ വിധിയായിരുന്നു കീഴ്‌ക്കോടതിയും പുറപ്പെടുവിച്ചത്. ഇനി സുപ്രീംകോടതിയെ സമീപിക്കുകയാണ് ട്രംപ് ഭരണകൂടത്തിന് മുൻപിലുള്ള ഏക പോംവഴി.

നിലവിൽ അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ആർക്കും യുഎസ് പൗരത്വം ലഭിക്കും. അനധികൃതമായി കുടിയേറിയവരുടെ മക്കൾക്കും ഇത്തരത്തിൽ ജന്മാവകാശമായി പൗരത്വം ലഭിക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് റിപ്പബ്ലിക്കൻ പാർട്ടി കർശന നടപടി സ്വീകരിച്ചത്.

Tags: donald trumpus presidentAutomatic Birthright CitizenshipUS Citizenship
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies