മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണം??!! വീണ്ടും രാഷ്ട്രീയ ബോംബിട്ട് തരൂർ; തന്നെ ഉപയോ​ഗിച്ചില്ലെങ്കിൽ മുൻപിൽ മറ്റ് വഴികളുണ്ടെന്ന് മുന്നറിയിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കണം??!! വീണ്ടും രാഷ്‌ട്രീയ ബോംബിട്ട് തരൂർ; തന്നെ ഉപയോ​ഗിച്ചില്ലെങ്കിൽ മുൻപിൽ മറ്റ് വഴികളുണ്ടെന്ന് മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2025, 10:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാർട്ടിക്ക് തന്റെ സേവനങ്ങൾ ആവശ്യമില്ലെങ്കിൽ തന്റെ മുൻപിൽ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ. കേരളത്തിൽ കോൺ​ഗ്രസ് പാർട്ടി നേതൃപ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും തിരിച്ചടി നേരിടേണ്ടിവന്നേക്കും. ദേശീയതലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ട്. കാരണം ഘടകകക്ഷികൾ തൃപ്തരല്ലെന്നും ശശി തരൂർ പറഞ്ഞു. ഇം​ഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂരിന്റെ വാക്കുകൾ.

രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിൽ തരൂർ ‘മെരുങ്ങി’യെന്ന തരത്തിൽ വിലയിരുത്തലുകൾ പുറത്തുവന്നിരുന്നെങ്കിലും ആവശ്യങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്ന അഭിമുഖമാണ് ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയത്. പാർട്ടിക്ക് തന്നെ ഉപയോഗിക്കാൻ താത്പര്യമില്ലെങ്കിൽ തനിക്ക് മുൻപിൽ വേറെയും വഴികളുണ്ടെന്ന് പറഞ്ഞ തരൂർ, മറ്റ് രാഷ്‌ട്രീയ പാർട്ടികളിലേക്ക് പോകുമോയെന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകുന്നില്ലെന്നതും ശ്രദ്ധേയമാണ്.

എഴുത്തുകാരനാണ്, പ്രാസം​ഗികനാണ്, തനിക്ക് മുൻപിൽ പല മാർ​ഗങ്ങളുമുണ്ട് എന്നായിരുന്നു തരൂരിന്റെ മറുപടി. സംസ്ഥാനത്ത് മാത്രമല്ല, ദേശീയതലത്തിലും കോൺ​ഗ്രസ് പാർട്ടി കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന് തരൂർ അടിവരയിട്ട് പറഞ്ഞു.

തിരുവനന്തപുരത്ത് നാല് തവണ തുടർവിജയം നേടിയത് കോൺ​ഗ്രസിന്റെ പരമ്പരാ​ഗത വോട്ടുകൾ മാത്രം നേടിയല്ല എന്നും തരൂർ എടുത്തുപറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് കൂടുതൽ നേട്ടം കൈവരിക്കണമെങ്കിൽ പരമ്പരാ​ഗത വോട്ടുകൾ മാത്രം ലഭിച്ചിട്ട് കാര്യമില്ല. പാർട്ടി അനുയായികൾ അല്ലാത്തവരെയും ആകർഷിച്ച് കൂടുതൽ വോട്ട് സമാഹരിച്ചില്ലെങ്കിൽ മൂന്നാമതും തോൽവി നേരിടേണ്ടി വരും. അത്തരത്തിൽ കൂടുതൽ വോട്ടുകൾ ആകർഷിക്കാൻ തനിക്ക് കഴിയുമെന്നും അതിനായി തന്നെ ഉപയോ​ഗിക്കുന്നില്ലെങ്കിൽ മുൻപിൽ മറ്റ് വഴികളുണ്ടെന്നുമാണ് ശശി തരൂർ പറഞ്ഞുവെക്കുന്നത്.

ചില സ്വതന്ത്രസർവേകളുടെ ഫലം ചൂണ്ടിക്കാട്ടിയായിരുന്നു തരൂർ തന്റെ വാദം സാധൂകരിച്ചത്. നേതൃപദവിക്ക് താനും യോ​ഗ്യനാണെന്ന് തരൂർ അഭിപ്രായപ്പെടുന്നു. അതിനാൽ പാർട്ടിയിൽ നിർണായകമായ പദവി തനിക്ക് വേണമെന്ന് യാതൊരു മറയുമില്ലാതെ തരൂർ വ്യക്തമാക്കി.

ഇടുങ്ങിയ ചിന്താ​ഗതിയുള്ള നേതാവല്ല താൻ. പാർട്ടി കാര്യങ്ങളിലും മറ്റ് വിഷയങ്ങളിലും വ്യക്തമായ അഭിപ്രായവും കാഴ്ചപ്പാടും തനിക്കുണ്ട്. തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നവരാണ് തന്റെ വോട്ടർമാർ. യുഎന്നിന് വേണ്ടി പ്രവർത്തിക്കുന്ന സമയത്ത് സോണിയയും മൻമോഹൻ സിം​ഗും ചെന്നിത്തലയും ആവശ്യപ്പെട്ടതുകൊണ്ടാണ് കോൺ​ഗ്രസ് പാർട്ടിയിലെത്തിയതെന്നും തരൂർ ഓർമ്മിപ്പിച്ചു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺ​ഗ്രസിനെ നയിക്കാനുള്ള ചുമതല തനിക്ക് വേണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നതെന്ന് തരൂരിന്റെ വാക്കുകളിൽ വ്യക്തമാണ്. അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ നിശ്ചയിക്കണമെന്നു കൂടിയാണ് പറയാതെ പറയുന്നതെന്നതും തരൂരിന്റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.

Tags: Congressudfshashi tharoor
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies