മാറ്റത്തിന് ജർമനിയും; അധികാരം പിടിച്ച് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സഖ്യം; തീവ്രവലതുപക്ഷത്തിനും നേട്ടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാറ്റത്തിന് ജർമനിയും; അധികാരം പിടിച്ച് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സഖ്യം; തീവ്രവലതുപക്ഷത്തിനും നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2025, 08:54 am IST
FacebookTwitterWhatsAppTelegram

ബെർലിൻ; ജർമനയിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രതിപക്ഷമായ ഫ്രഡ്രിച്ച് മേഴ്സ് (Friedrich Merz) നയിക്കുന്ന കൺസർവേറ്റീവ് സഖ്യത്തിന് മുന്നേറ്റം. രാജ്യത്തിന്റെ രാഷ്‌ട്രീയചിത്രം തന്നെ മാറ്റിമറിക്കുന്ന തെരഞ്ഞെടുപ്പ് ഫലസൂചനകളാണ് നിലവിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണകക്ഷിയായ എസ്പിഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും തീവ്രവലതുപക്ഷ പാർട്ടിയായ ഓൾട്ടർനേറ്റീവ് ഫോർ ജർമനി (AfD) നേട്ടം കൊയ്ത് രണ്ടാമതെത്തുകയും ചെയ്തു. ജർമനിയുടെ യുദ്ധാനന്തര ചരിത്രത്തിൽ എസ്പിഡിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായാണ് ഫലം സൂചിപ്പിക്കുന്നത്.

ഫ്രഡ്രിച്ച് മേഴ്സ് നയിക്കുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ (CDU) നേതൃത്വത്തിലുള്ള കൺസർവേറ്റീവ് സഖ്യമായ CDU-CSU ആണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. പ്രതിപക്ഷ സഖ്യമായ CDU-CSU 29 ശതമാനം വോട്ട് പെട്ടിയിലാക്കി. ഈ സാഹചര്യത്തിൽ മേഴ്സായിരിക്കും അടുത്ത ചാൻസലർ. രണ്ടാം സ്ഥാനത്തുള്ള AfD 20 ശതമാനം വോട്ടാണ് നേടിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ ഇരട്ടിയാണിത്. കുടിയേറ്റവിരുദ്ധ നിലപാടുകളാണ് AfDക്ക് വോട്ട് വർദ്ധിക്കാൻ കാരണമായി കണക്കാക്കുന്നത്.

പാർലമെന്റിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ കൺസർവേറ്റീവ് സഖ്യത്തിന് ഭരണം പിടിക്കാൻ മറ്റ് ചെറുപാർട്ടികളെ ഒപ്പം നിർത്തേണ്ടി വരും. നിലവിലെ ചാൻസലറായ ഒലഫ് സ്കോൾ‌സിന്റെ പാർട്ടിയായ എസ്പിഡിയാണ് പ്രധാന എതിരാളിയെങ്കിലും 16.5 ശതമാനം വോട്ടുള്ള ഇവരെ ഒരുപക്ഷെ കൂടെ നിർത്താനും സാധ്യതയുണ്ട്.

ചെറുപാർട്ടികൾക്ക് എത്രശതമാനം വോട്ട് ലഭിച്ചിട്ടുണ്ടെന്നതിൽ വ്യക്തത വന്നതിന് ശേഷമാകും ഏതെല്ലാം പാർട്ടികളെ ചേർത്തുനിർത്തണമെന്ന കാര്യത്തിൽ കൺസർവേറ്റീവ് സഖ്യം അന്തിമ തീരുമാനമെടുക്കുക. ഇതിനായി പൂർണമായ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടി വരും.

Tags: germanyConservative AllianceFriedrich Merz
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies