ചെവിയിൽ ഇയർ ബഡും കുത്തികയറ്റി നടന്നുപോകുന്ന യുവാക്കൾ ഇന്നത്തെ സ്ഥിരം കാഴ്ചയാണ്. ഇതെന്താ ഇങ്ങനെയെന്ന് ചോദിച്ചാൽ ട്രെൻഡെന്നായിരിക്കും ‘ന്യൂജൻ’ മറുപടി. എന്നാൽ ട്രെൻഡിന് പിറകേ പോകുന്ന യുവജനതയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രലായം.
യുവാക്കൾക്കിടയിൽ ഇയർ ബഡ്സിന്റെയും ഇയർ ഫോണിന്റെയും ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ഇയർ ഫോണിന്റെ അമിതോപയോഗം യുവാക്കളിൽ കേൾവിക്കുറവുണ്ടാക്കുന്നതായുള്ള പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.
19-25 വയസിനിയടിൽ പ്രായമുള്ളവരിൽ 41 ശതമാനത്തിനും 26-60 പ്രായമുള്ളവരിൽ 69 ശതമാനത്തിനും കേൾവിക്കുറവുണ്ടെന്നാണ് മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഇയർഫോണായാലും ഇയർ ബഡായാലും ശബ്ദം 50 ഡെഡിബലിൽ കൂടരുത്, ദിവസം 2 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളും മന്ത്രലായത്തിന്റെ കത്തിലുണ്ട്.















