ലഹരി ഉപയോ​ഗിച്ചിരുന്നു, 5 പേരെയും ചുറ്റികയ്ക്ക് അടിച്ചു; മൃത​ദേഹങ്ങൾക്ക് സമീപം 500-ന്റെ നോട്ടുകൾ; മാല പണയം വച്ചതിന് തെളിവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരി ഉപയോ​ഗിച്ചിരുന്നു, 5 പേരെയും ചുറ്റികയ്‌ക്ക് അടിച്ചു; മൃത​ദേഹങ്ങൾക്ക് സമീപം 500-ന്റെ നോട്ടുകൾ; മാല പണയം വച്ചതിന് തെളിവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 11:36 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; തലസ്ഥാനത്തെ കൂട്ടക്കൊലയുടെ നടുക്കത്തിലാണ് കേരളം മുഴുവൻ. വീട്ടുകാരെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയ 23-കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ സംഭവം സമാനതകളില്ലാത്തതും കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തുമായിരുന്നു. ആറ് പേരെ കൊന്നുവെന്നാണ് പ്രതി അഫാന്റെ മൊഴിയെങ്കിലും ഇതിൽ അഞ്ച് പേരാണ് മരിച്ചിട്ടുള്ളത്. ​അഫാന്റെ ഉമ്മ ​ഗുരുതരമായി പരിക്കേറ്റ് മരണത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുകയാണ്. കൊലപാതകവേളയിൽ പ്രതി ലഹരി ഉപയോ​ഗിച്ചിരുന്നുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പ്രാഥമിക പരിശോധനയിലാണ് ലഹരി സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ ഏതുതരം ലഹരിമരുന്നാണ് ഉപയോ​ഗിച്ചതെന്നറിയാൻ വിശദമായ പരിശോധന വേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.

അഞ്ച് പേരെയും ചുറ്റികയ്‌ക്ക് അടിച്ചെന്നാണ് പ്രാഥമിക നി​ഗമനം. എല്ലാവർക്കും തലയിൽ അടിയേറ്റ ക്ഷതമേറ്റിട്ടുണ്ട്. മാല (കൊല്ലപ്പെട്ട പിതൃമാതാവിന്റെ സ്വർണാഭരണം) പണയം വച്ച് പണം വാങ്ങിയെന്ന പ്രതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. വെ‍ഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തിൽ അഫാൻ ഇടപാട് നടത്തിയതിന്റെ തെളിവാണ് ലഭിച്ചിരിക്കുന്നത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകൾ കിടന്നിരുന്നു.

അഫാൻ നൽകിയ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി എലിവിഷം കഴിച്ചെന്ന സൂചനയുള്ളതിനാൽ ആശുപത്രിയിലാണ് നിലവിലുള്ളത്. ഡിസ്ചാർജ് ആയതിന് ശേഷം വിശദമായി ചോദ്യം ചെയ്യും. അഫാന്റെ മാനസികനിലയും പരിശോധിക്കും. പ്രതി ഇടയ്‌ക്കിടെ വിഭ്രാന്തി പ്രകടിപ്പിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. നാല് സിഐമാരുടെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. റൂറൽ എസ്പി അന്വേഷണത്തിന് നേതൃത്വം നൽകും.

ആറ് മണിക്കൂറിനിടെയാണ് പ്രതി അഞ്ച് കൊലപാതകം നടത്തിയത്, മറ്റൊരാളെ മരണാസന്ന നിലയിലാക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തിനും വൈകിട്ട് നാലരയ്‌ക്കും ഇടയിലാണ് കൂട്ടക്കുരുതി നടന്നത്. മൂന്ന് സ്ഥലങ്ങളിൽ മൂന്ന് വീടുകളിലായി നടത്തിയ കൊലപാതകങ്ങൾക്കായി അഫാൻ 25 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു. കൊല നടന്ന മൂന്ന് വീടുകളും മൂന്ന് വ്യത്യസ്ത പൊലീസ് സ്റ്റേഷൻ പരിധികളിലാണ് സ്ഥിതിചെയ്യുന്നത്.

Tags: AFFANVENJARAMOODU MASS MURDER
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies