ഡൽഹിക്കുണ്ടായത് 2,002 കോടിയുടെ നഷ്ടം; ആംആദ്മി സർക്കാരിന്റെ ഗുരുതര വീഴ്ചകൾ അടിവരയിട്ട് CAG റിപ്പോർട്ട്; സഭയിൽ സമർപ്പിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിക്കുണ്ടായത് 2,002 കോടിയുടെ നഷ്ടം; ആംആദ്മി സർക്കാരിന്റെ ഗുരുതര വീഴ്ചകൾ അടിവരയിട്ട് CAG റിപ്പോർട്ട്; സഭയിൽ സമർപ്പിച്ച് മുഖ്യമന്ത്രി രേഖാ ഗുപ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 02:14 pm IST
FacebookTwitterWhatsAppTelegram

ഡൽ​ഹിയിൽ ആംആദ്മി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ വിവാദ മദ്യനയം കാരണം സംസ്ഥാനത്തിന് 2,002 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്ന് സിഎജി റിപ്പോർട്ട്. മുഖ്യമന്ത്രി രേഖാ ​ഗുപ്ത ഡൽഹി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്നോടിയായി ആംആദ്മി സർക്കാരിന്റെ പ്രകടനത്തെ വിലയിരുത്തുന്ന എല്ലാ സിഎജി (Comptroller and Auditor General of India) റിപ്പോർട്ടുകളും സമർപ്പിക്കുമെന്നാണ് ബിജെപി സർക്കാരിന്റെ പ്രഖ്യാപനം. 14 സിഎജി റിപ്പോർട്ടുകളാണ് ആംആദ്മി സർക്കാർ പൂഴ്‌ത്തിവച്ചത്. അതിലൊന്നാണ് ഇപ്പോൾ സമർ‌പ്പിക്കപ്പെട്ടിരിക്കുന്ന റിപ്പോർട്ട്.

‘ഡൽഹിയിലെ മദ്യവിതരണം, നിയന്ത്രണം എന്നിവയിന്മേലുള്ള പെർഫോർമൻസ് ഓഡിറ്റ്’ എന്ന തലക്കെട്ടോടെ 2017-18 മുതൽ 2020-2 വരെയുള്ള കാലത്തെ മദ്യനയ വിവരങ്ങളാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. വിദേശ മദ്യത്തിന്റെയും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെയും വിതരണം എപ്രകാരമാണ് ഡൽഹിയിൽ നടപ്പിലാക്കിയതെന്ന് റിപ്പോർട്ടിൽ അവലോകനം ചെയ്തിട്ടുണ്ട്.

സറണ്ടർ ചെയ്യപ്പെട്ട ലൈസൻസുകൾ വീണ്ടും ടെൻഡർ ചെയ്യുന്നതിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് 890 കോടി രൂപ നഷ്ടവും നടപടികളിലെ കാലതാമസവും സോണൽ ലൈസൻസികൾക്ക് അനുവദിച്ച ഇളവുകളും കാരണം 941 കോടി രൂപ നഷ്ടവും സംഭവിച്ചെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

വിവാദ മദ്യനയം ആംആദ്മി സർക്കാരിനെ അടിമുടി പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. പുതിയ എക്സൈസ് പോളിസി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതോടെ പ്രമുഖ ആംആദ്മി നേതാക്കളെല്ലാം അറസ്റ്റിലായി. പാർട്ടി കൺവീനർ അരവിന്ദ് കേജരിവാൾ, അക്കാലത്ത് ഉപമുഖ്യമന്ത്രി ആയിരുന്ന മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിം​ഗ്, അന്നത്തെ എക്സൈസ് മന്ത്രി സത്യേന്ദർ ജെയിൻ എന്നിവർ ജയിലിൽ കിടക്കുകയും ചെയ്തിരുന്നു.

സിഎജി റിപ്പോർട്ടിൽ പറയുന്ന മറ്റ് പരാമർശങ്ങൾ:

2010ലെ ഡൽഹി എക്സൈസ് നിയമം റൂൾ 35 അനുസരിച്ച് മദ്യനയം നടപ്പാക്കാൻ ആംആദ്മി സർക്കാരിന് കഴിഞ്ഞില്ല. ഒരാൾക്ക് ഒന്നിലേറെ ബാർ ലൈസൻസുകൾ നൽകുന്നത് തടയുന്നതാണ് റൂൾ 35.

ലൈസൻസ് സറണ്ടർ ചെയ്യുന്നതിന് മുൻപ് ഉടമകൾക്ക് നോട്ടീസ് നൽകണമെന്ന് മദ്യനയത്തിൽ ഇല്ലായിരുന്നു. ഇത് വിതരണത്തിൽ പലവിധ തടസങ്ങളുണ്ടാക്കി.

കൂടാതെ എക്സൈസ് മാർ​ഗനിർദേശങ്ങളും നിബന്ധനകളും പരിശോധിക്കാതെ നിരവധി പേർക്ക് ലൈൻസ് നൽകി.

Tags: DelhiCAG REPORTDELHI EXCISE POLICYAAP government
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies