കയ്യിലും കാലിലും സൂചി കുത്തുന്നത് പോലെ തോന്നുന്നുണ്ടോ ; എന്താണ് ​ഗില്ലൻ ബാരി സിൻഡ്രം, എങ്ങനെ പ്രതിരോധിക്കാം... ഇവ അറിഞ്ഞിരിക്കൂ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കയ്യിലും കാലിലും സൂചി കുത്തുന്നത് പോലെ തോന്നുന്നുണ്ടോ ; എന്താണ് ​ഗില്ലൻ ബാരി സിൻഡ്രം, എങ്ങനെ പ്രതിരോധിക്കാം… ഇവ അറിഞ്ഞിരിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 03:51 pm IST
Facebook
Twitter
WhatsAppTelegram

അടുത്തിടെ രാജ്യത്തിൽ ഏറെ ആശങ്കയുയർത്തിയ അപൂർവതരം നാഡീരോ​ഗമാണ് ​ഗില്ലൻ ബാരി സിൻഡ്രം(ജിബിഎസ്). പൂനെയിലാണ് ഗില്ലൻ ബാരി സിൻഡ്രം ആദ്യം സ്ഥിരീകരിച്ചത്. ദിനംപ്രതി രോ​ഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉയർത്തുകയാണ്. പൂനെയിൽ 59 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോ​ഗപ്രതിരോധ സംവിധാനം ഞരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണ് ​ഗില്ലൻ ബാരി സിൻഡ്രം. കഴുത്ത്, മുഖം, കണ്ണുകൾ തുടങ്ങിയ അവയവങ്ങളെയാണ് ഇവ ബാധിക്കുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവതരം രോ​ഗമാണിത്. കൈകാലുകൾക്ക് ബലക്ഷയവും മരവിപ്പും ഉണ്ടാകുന്നതിനും ഇവ കാരണമാകുന്നുവെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്. സ്പർശം അറിയാതാവുക, മരവിപ്പ് ഉണ്ടാവുക, നടക്കാനും ശ്വസിക്കാനും ബുദ്ധിമുട്ട് എന്നിവയാണ് രോ​ഗത്തിന്റെ ലക്ഷണങ്ങൾ.

ചെറിയ ലക്ഷണങ്ങളോടെയാണ് അസുഖം പിടിപെടുന്നത്. ഇത് പിന്നീട് മൂർച്ഛിക്കാൻ സാധ്യതയുണ്ട്. ചില രോ​ഗികളിൽ അതിവേ​ഗം രോ​ഗം പിടിപ്പെടും. രോ​ഗത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായിട്ടില്ല. ആളുകളില്‍ വയറിളക്കത്തിന് കാരണമാകുന്ന ബാക്ടീരിയായ ക്യാംപിലോബാക്റ്റര്‍ ജെജുനിയാണ് ജിബിഎസിന് കാരണമാകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ രോഗം പടരും.

ഭക്ഷണം ചവയ്‌ക്കാനും വിഴുങ്ങാനും സംസാരിക്കാനും ബു​ദ്ധിമുട്ട് ഉണ്ടായേക്കാം. കയ്യിലും കാലിലും സൂചികുത്തുന്നത് പോലെ വേദനയുണ്ടാകും. ഈ വേദന രാത്രിയിൽ കൂടും. അസാധാരണമായ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ദഹനപ്രക്രിയയിലെ പ്രശ്നങ്ങൾ തുടങ്ങിയവ രോ​ഗത്തിന്റെ ലക്ഷണങ്ങളാണ്.

പൂനെയിൽ രോ​ഗം സ്ഥിരീകരിച്ചവരിൽ 12 പേരുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ​ഗില്ലൻ ബാരി സിൻഡ്രോം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന അസുഖമാണെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും പൂനെ ന്യൂറോളജിക്കൽ സൊസൈറ്റി അധികൃതർ നിർദേശിച്ചു. രോ​ഗവ്യാപനം സംബന്ധിച്ച് അന്വേഷണം നടത്താൻ മ​ഹാരാഷ്‌ട്ര ആരോ​ഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്.

ജിബിഎസിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ

പച്ചക്കറികളും പഴങ്ങളും വൃത്തിയായി കഴുകി ഉപയാേ​ഗിക്കുക
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
മുട്ട, മത്സ്യം, മാംസം എന്നിവ വേവിച്ച് മാത്രം കഴിക്കുക
മാംസം കഴുകിയതിന് ശേഷം പാത്രം നന്നായി കഴുകി വൃത്തിയാക്കുക
ശൗചാലയങ്ങൾ ഉപയോ​ഗിച്ച ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോ​ഗിച്ച് വൃത്തിയായി കഴുകുക

Tags: puneGILLEN BARI SYNDROME
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies