ചൊവ്വയിൽ സമുദ്രം; കടൽത്തീരത്ത് കാണപ്പെടുന്ന മണൽത്തരികൾ കണ്ടെത്തി; കണ്ടെത്തിയത് ഇങ്ങനെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൊവ്വയിൽ സമുദ്രം; കടൽത്തീരത്ത് കാണപ്പെടുന്ന മണൽത്തരികൾ കണ്ടെത്തി; കണ്ടെത്തിയത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2025, 04:30 pm IST
FacebookTwitterWhatsAppTelegram

ചൊവ്വയുടെ ദുർഘടമായ ഉപരിതലത്തിന് താഴെ സമുദ്രമുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ചൈന വിക്ഷേപിച്ച ഷുറോം​ഗ് റോവറിന്റേതാണ് കണ്ടെത്തൽ. ഇരുട്ടിൽ പ്രവേശിച്ച് നിർജീവമാകുന്നതിന് മുൻപ് റോവർ കൈമാറിയ ഡാറ്റ വിശകലനം ചെയ്തപ്പോഴാണ് ചൊവ്വയ്‌ക്കടിയിൽ കടൽ ‘കുഴിച്ചുമൂടപ്പെട്ടതായി’ കണ്ടെത്തിയത്.

ചൊവ്വയുടെ വടക്കൻ സമതലങ്ങളിൽ വളരെകാലം മുൻപ് സമുദ്രം ഉണ്ടായിരുന്നതായും കടൽത്തീരത്തെ മണൽത്തരികളെന്ന് സൂചിപ്പിക്കുന്ന പലതിന്റെയും തെളിവുകൾ റോവറിന് ലഭിച്ചതായുമാണ് റിപ്പോർട്ട്.

2021 മെയ് മുതൽ 2022 മെയ് വരെയായിരുന്നു ചൈനയുടെ റോവർ ചൊവ്വയുടെ ഉപരിതലത്തിൽ പ്രവർത്തിച്ചിരുന്നത്. 1.9 കിലോമീറ്റർ ദൂരം ഇത് സഞ്ചരിച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഡാറ്റയിലാണ് ചൊവ്വയിൽ കടൽത്തീരം ഉണ്ടായിരുന്നുവെന്ന സൂചനകൾ ലഭിച്ചത്. ചൊവ്വയുടെ വടക്കൻ അർ​ദ്ധ​ഗോളത്തിലെ വമ്പൻ സമതലമായ ഉടോപിയ പ്ലാനിറ്റിയയുടെ ദക്ഷിണ മേഖലയിലായിരുന്നു ചൈനീസ് റോവറിന്റെ പര്യവേക്ഷണം.

ചൊവ്വയുടെ ഉപരിതലത്തിൽ തുളച്ചുകയറുന്ന റഡാറുമായാണ് റോവർ റോന്തുചുറ്റിയിരുന്നത്. ഉയർന്ന ഫ്രീക്വൻസിയിലുള്ള റേഡിയോ തരം​ഗങ്ങൾ കടത്തിവിടാൻ ശേഷിയുള്ള റഡാറാണിത്. ഉപരിതലത്തിൽ നിന്ന് 260 അടിയോളം താഴ്ചയിലേക്ക് റഡാർ സഞ്ചരിക്കും. ഇതുവഴിയാണ് കടൽത്തീരത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഉപരിതലത്തിൽ നിന്ന് നോക്കുമ്പോൾ കാണാൻ കഴിയില്ലെങ്കിലും റഡാർ ഉപയോ​ഗിച്ചുള്ള പരിശോധനയിൽ ഇത് വ്യക്തമാണെന്നാണ് ചൈനീസ് യൂണിവേഴ്സിറ്റിയിലെ പ്ലാനറ്ററി ​ഗവേഷകൻ ഹൈ ലിയൂ പറയുന്നത്. ചൈനയുടെ Tianwen-1 ദൗത്യാം​ഗം കൂടിയാണ് അദ്ദേഹം.

ചൊവ്വയിൽ ഡ്യൂറ്റെറോണിൽസ് (Deuteronilus) എന്ന സമുദ്രം നിലനിന്നിരുന്നുവെന്ന സങ്കൽപ്പത്തെ സാധൂകരിക്കുന്ന തെളിവ് കൂടിയാണ് ചൈനീസ് റോവറിൽ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നത്. ഏകദേശം 3.5-4 ബില്യൺ വർഷങ്ങൾക്ക് മുൻപ് ചൊവ്വയിൽ ഉണ്ടായിരുന്നതായി പറയപ്പെടുന്ന സാങ്കൽപ്പിക സമുദ്രമാണ് ഡ്യൂറ്റെറോണിൽസ്.

നാസയുടെ റോവറുകൾ സമാനമായ കണ്ടെത്തൽ നേരത്തെ നടത്തിയിരുന്നു. ചൊവ്വയെന്ന ​ഗ്രഹം പണ്ടൊരിക്കൽ ജലാംശം നിറഞ്ഞതായിരുന്നുവെന്നും വ്യാപിച്ചുകിടക്കുന്ന സമുദ്രങ്ങൾ ചൊവ്വയിൽ ഉണ്ടായിരുന്നുവെന്നും നാസ വിക്ഷേപിച്ച റോവറുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: ChinamarsRoverOcean
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies